തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍

ലോക് സഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഏതു തരം പരാതികളും തിരഞ്ഞെടുപ്പു കമ്മീഷന്റെ C-വിജിൽ എന്ന ആപ്ലിക്കേഷനിലൂടെ അയക്കാം. ഈ ആപ്പു വഴി അയക്കുന്ന പരാതികളിന്മേൽ ഉടനടി നടപടി എടുക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു നൽകുന്നു. ചട്ടലംഘനം കണ്ടാൽ അത് മൊബൈൽ ഫോൺ കാമറയിൽ പകർത്തി C വിജിൽ ആപ്പു വഴി ജില്ലാ തിരഞ്ഞെടുപ്പ് സെൻ്ററുകളിലേയ്ക്ക് അയക്കാം. അവിടുന്ന് സന്ദേശം അതാത് നിയമസഭാ മണ്ഡലം സ്ക്വാഡുകൾക്ക് കൈമാറും. അവർ സ്ഥലത്ത് എത്തി നടപടി സ്വീകരിക്കുകയും സ്വീകരിച്ച നടപടി ഉടൻ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും.
Advertisements

സ്റ്റീഫന്‍ ഹോക്കിങ്ങിൻ്റെ ഓർമ്മയ്ക്കായി നാണയം

50 പെന്‍സ്‍ നാണയങ്ങളാണ് പുറത്തിറക്കിയത്. ഹോക്കിങ്ങിന്‍റെ പ്രധാന പ്രവര്‍ത്തന മേഖലയായിരുന്ന തമോഗർത്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് നാണയങ്ങൾ. ലണ്ടൻ: അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ഓർമയ്ക്കായി നാണയങ്ങള്‍ പുറത്തിറക്കി ബ്രിട്ടണ്‍. 50 പെന്‍സ്‍ നാണയങ്ങളാണ് പുറത്തിറക്കിയത്....