അച്ഛന്റെ താടി കാണാതെ പൊട്ടിക്കരയുന്ന കുഞ്ഞ്; എത്ര സുന്ദരം ഈ ബന്ധം !

574551_653652421320480_419565441_n

കുഞ്ഞിനെ എടുത്ത് താലോലിക്കുന്ന അച്ഛന്‍ . വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുന്നത് അമ്മയാണ്. ഇടക്ക് അച്ഛന്റെ താടി എവിടെ എന്നൊക്കെ കുഞ്ഞിനോട് അച്ഛന്‍ ചോദിക്കുന്നുണ്ട്. കുഞ്ഞു കൈ ചൂണ്ടുകയും ചെയ്യുന്നു. പെട്ടെന്ന് നമ്മള്‍ കാണുന്നത് കുഞ്ഞിനെ താഴെ വെച്ച് അച്ഛന്‍ ബാത്ത്റൂമിലേക്ക് ഓടുന്നതാണ്. കുഞ്ഞ് പിറകെ ഓടിയെങ്കിലും അച്ഛന്‍ ഡോര്‍ അടച്ചു കളഞ്ഞു.

കുഞ്ഞ് ഡോറിന് ആഞ്ഞടിക്കുകയാണ്. കേവലം അര മിനുട്ടിനുള്ളില്‍ പുറത്തേക്ക് വരുന്നത് തന്റെ ഇടതൂര്‍ന്ന താടി പൂര്‍ണമായി ഷേവ് ചെയ്ത അച്ഛനാണ്. ശേഷം അദ്ദേഹം കുഞ്ഞിനെ എടുക്കുന്നു. കുഞ്ഞു വാവിട്ടു കരയുന്ന രംഗമാണ് നമ്മള്‍ പിന്നീടു കാണുക.

കണ്ടു നോക്കൂ ആ സുന്ദര നിമിഷങ്ങള്‍