അടുത്ത വര്‍ഷം മുതല്‍ ഇ – പാസ്‌പോര്‍ട്ടുകള്‍

3

Indian-Passport-150913

ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ 2016 ല്‍ യാഥാര്‍ഥ്യമാകും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചു വരുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇ- പാസ്‌പോര്‍ട്ടുകള്‍ ബയോമെട്രിക് പാസ്‌പോര്‍ട്ടുകള്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ എന്ന പേരിലും അറിയപ്പെടും.

ഇത് യാഥാര്‍ഥ്യമാകുന്നതോടെ പാസ്‌പോര്‍ട്ടിനുള്ളില്‍ വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഒരു മൈക്രോപ്രൊസസര്‍ ചിപ്പ് സ്ഥാപിക്കും.പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്നതില്‍ ചൈനക്കും അമേരിക്കയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ.

പ്രത്യേകതരം ചിപ്പുകള്‍ ഘടിപ്പിച്ച ഇപാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്താനുള്ള സാധ്യത വളരെ കുറവാണെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫിസര്‍ മുക്തേഷ് കുമാര്‍ പര്‍ദേശി പറഞ്ഞു. ഇ പാസ്‌പോര്‍ട്ട് പുറത്തിറക്കുമ്പോഴും നിലവിലെ പേപ്പര്‍ പാസ്‌പോര്‍ട്ടുകള്‍ അതേപടി തുടരും.ആവശ്യമുള്ളവര്‍ക്ക് ഇ പാസ്‌പോര്‍ട്ടിലേക്ക് മാറാനും കഴിയും. നിലവില്‍ നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ മാത്രമേ ബയോമെട്രിക്കിലേക്ക് മാറാന്‍ ആരംഭിച്ചിട്ടുള്ളു.

Write Your Valuable Comments Below