സാംസ്കാരിക കേരളത്തിലെ ലാബുകളുടെ അനാസ്ഥകൊണ്ട് മറ്റൊരു തീരാ ദു:ഖം കൂടി …!, ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം ഗര്‍ഭാവസ്ഥയില്‍ കണ്ടെത്താന്‍ കഴിയാതെ പിറന്നു വീണ വൈകല്യമുള്ള ആ കുഞ്ഞിന്റെ ഇനിയുള്ള ജീവിത ഭാരത്തിന്റെ കയ്പുനീര് ആര് കുടിക്കും ..?
ഒന്നും അറിയാതെ .., സന്തോഷത്തോടു കൂടി ഈ ലോകത്തിലേക്ക് പിറന്നു വീണ ആ കുരുന്നോ …?, അതോ തന്റെ പോന്നോമനയുടെ ദുരവസ്ഥയില്‍ …, മനം നൊന്ത് …, ഒരു ജന്മം മുഴുവനും ഉള്ളില്‍ കരഞ്ഞു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ആ മാതാ പിതാക്കളോ …?
കുറച്ചു പേരുടെ അശ്രദ്ധ .., അവര്‍ അവരുടെ ജോലി ഉത്തരവാധിത്വത്തോട് കൂടി ചെയ്തിരുന്നുവെങ്കില്‍ .., കണ്ടു പിടിക്കാമായിരുന്ന ഒരു തെറ്റ് .., അതിന്റെ പരിണിതഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ട നിര്‍ദ്ധോഷികളായ ഒരു പറ്റം ജീവിതങ്ങള്‍ …!
ഗര്‍ഭാവസ്ഥയില്‍ ഒരു കുഞ്ഞിന് എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടോ .., എന്നറിയാന്‍ .., നാലും അഞ്ചും പ്രാവശ്യം ചെയ്ത സ്കാനിങ്ങുകളില്‍ ഒന്നുംതന്നെ ആ വൈകല്യം കണ്ടുപിടിക്കാന്‍ കഴിയാതിരുന്നത് ഗുരതരമായ കൃത്യവിലോപം തന്നെയാണ്.! സമൂഹത്തോടും .., എന്തിനു സ്വന്തം പ്രവര്‍ത്തികളോടും യാതൊരു ഉത്തരവാദിത്വവുമില്ലാതെ വെറും ലാഭം നോക്കി മാത്രം നോക്കി .., കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന .., ആശുപത്രികളുടേയും .., ലാബുകളുടെയും .., , അശ്രദ്ധയുടേയും .., അനാസ്ഥയുടെയും ഒരു ക്രൂരമുഖം …!
കാലുകളില്ലാതെ ജനിച്ചു വീണ ആ കുരുന്നിനെ നോക്കി കരളുരുക്കുന്ന ആ മാതാപിതാക്കളുടെ തീരാവേദനക്ക്.., ആശ്വാസമേകുവാന്‍ എന്തിനാണ് കഴിയുക …?
തന്റെ വൈകല്യത്തിന്റെ ഭീകരത .., വളര്‍ച്ചയുടെ ഓരോ പടവുകളിലും .., തിരിച്ചറിയുന്ന .., ആ കുഞ്ഞിന്റെ തീരാ ദു:ഖത്തിന് .., എന്ത് മറു മരുന്നാണ് നല്കാനാകുക …?
ഒരു കൂട്ടം പേരുടെ അശ്രദ്ധ .., ജോലിയോടുള്ള ആത്മാര്‍ഥതയില്ലായ്മ .., മറ്റുള്ളവരുടെ ജീവനെ വെറും ലാഘവബുദ്ധിയോടെ കാണുന്നതിലെ ക്രൂരത .., , ഇതിനെല്ലാം പ്രതിഫലം ഒരു കൂട്ടം സഹജീവികളുടെ തോരാ കണ്ണീരാണ് ..!, ആ കണ്ണീരിന് അല്പമെങ്കിലും സ്വാന്തനം നല്‍കേണ്ടത് .., നമ്മള് കൂടി ഉള്‍പ്പെടുന്ന ഈ സമൂഹത്തിന്റെ കടമയാണ് .., അധികാര കേന്ദ്രത്തിലിരിക്കുന്നവരുടെ കര്‍ത്തവ്യമാണ് …!
പിറക്കാനിരിക്കുന്ന .., ഇനിയൊരു ബാല്യത്തിനും ഈ ഗതി വരാതിരിക്കാന്‍ …..ഉത്തരവാധിത്ത്വപ്പെട്ടവര് .., ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ ..!
ദൈവത്തിന്റെ ഛായയോടുകൂടി പിറന്നു വീണ ആ കുഞ്ഞിന് .., ദൈവത്തിന്റെ ശക്തമായ കരങ്ങള്‍ തുണയായിരിക്കട്ടെ എന്നാത്മാര്ത്തമായി പ്രാര്‍ഥിച്ചു കൊള്ളുന്നു …!