Share The Article

1

ജിമ്മി നെല്‍സണ്‍ എന്ന ഫോട്ടോഗ്രാഫര്‍ അറിയപ്പെടുന്നത് തന്നെ തന്റെ യാത്രകള്‍ കാരണമാണ്. വിവിധ തരത്തില്‍ ലോകത്ത് ജീവിക്കുന്ന അപൂര്‍വ മനുഷ്യ വിഭാഗങ്ങളെ തന്റെ ക്യാമറയില്‍ പകര്‍ത്തുകയാണ് കക്ഷിയുടെ ഉദ്ദേശം. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന മനുഷ്യരെ നിങ്ങള്‍ക്കിതില്‍ കാണാം. മൂന്നു വര്‍ഷമെടുത്തു ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചാണ് അദ്ദേഹം ‘ബിഫോര്‍ ദേ പാസ് എവേ’ എന്ന പേരിലുള്ള ഫോട്ടോഗ്രാഫിക് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്.

അദ്ദേഹം സഞ്ചരിച്ച രാജ്യങ്ങളില്‍ എത്യോപ്യ, പാപുവ ന്യൂ ഗിനി, കെനിയ, ടാന്‍സാനിയ, ന്യൂസിലാന്‍ഡ്, മംഗോളിയ, സൈബീരിയ, നേപ്പാള്‍, ചൈന, അര്‍ജന്റീന, ഇക്വഡോര്‍, നമീബിയ, ഇന്ത്യ, ഇന്തോനേഷ്യ അങ്ങിനെ നീളുന്നു ആ രാജ്യങ്ങളുടെ ലിസ്റ്റ്. അദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയ അഞ്ഞൂറോളം ചിത്രങ്ങളില്‍ നിന്നും ഏതാനും ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് നമ്മള്‍ ഇവിടെ.