Share The Article

Monkey-web
കാന്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതാഘാതമേറ്റ് ബോധരഹിതനായി കിടന്ന കുരങ്ങിനെ രക്ഷിക്കാനുള്ള മറ്റൊരു കുരങ്ങിന്റെ ശ്രമം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.ബോധം കെട്ടുകിടക്കുന്ന കുരങ്ങിനെ ഉണര്‍ത്താന്‍ ആ കുരങ്ങ് പല വഴികളും നോക്കി. മുട്ടിയും കടിച്ചും മാന്തിയും വിളിച്ചിട്ടും അവന് ഒരനക്കവുമില്ല.

ഒടുവില്‍ ഏറെ പണിപ്പെട്ട് ഉരുട്ടിയും നീക്കിയും അവനെ ട്രാക്കില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കൊണ്ടിട്ടു. 20 മിനിറ്റ് നേരത്തെ പരിശ്രമത്തിന് ശേഷം കുരങ്ങിന് ബോധം തിരിച്ച് കിട്ടി.