അഭിനന്ദിക്കണം ആന്റണിയുടെ മികച്ച ടൈമിംഗിനെ..!

20

ര്‍ച്ചേസിന് ഇറങ്ങിക്കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ക്ക് കണ്ണുമൂക്കും കാണില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. മണിക്കൂറുകള്‍ പിന്നിടുന്നതുപോലും അറിയാതെ സര്‍വ്വശ്രദ്ധയും ഷോപ്പിംഗില്‍ അര്‍പ്പിച്ച് ദൃതംഗപുളകിതയാവുന്ന സ്ത്രീകളെ പല ഷോപ്പിംഗ് മാളുകളിലും നമുക്ക് കാണാന്‍ കഴിയും. അവര്‍ക്ക് വേണ്ടതല്ലാതെ ചുറ്റുമുള്ളതൊന്നും അവര്‍ കാണുകയേ ഇല്ല. സ്വര്‍ണ്ണമായാലും തുണിയായാലും വാങ്ങാന്‍ പോകുമ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെക്കൂടി നോക്കാന്‍ മറക്കരുതെന്ന പാഠമാണ് ഈ വീഡിയോ നമുക്ക് കാണിച്ചുതരുന്നത്. ഫ്‌ലോറില്‍ പുറം തലയിടിച്ച് മാരകമായി പരിക്കേല്‍ക്കുമായിരുന്ന ഒരു പിഞ്ചു കുഞ്ഞിനെ കല്‍പ്പറ്റ മലബാര്‍ ഗോള്‍ഡിലെ സെയില്‍സ്മാന്‍ ആന്റണി കൃത്യസമയത്ത് രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

Write Your Valuable Comments Below