Share The Article

jhwgkf

പെട്രോള്‍ വില വര്‍ദ്ധനയെ കുറിച്ച് പ്രധാനമന്ത്രിയും പെട്രോള്‍ മന്ത്രിയും ധനമന്ത്രിയും ഒക്കെ പറയുന്ന സാമ്പത്തിക തത്ത്വങ്ങള്‍ കേട്ടാല്‍ സാധാരണ മനുഷ്യര്‍ക്ക്‌ മനസിലാവില്ല.

ഉസ്ബ്കിസ്ഥാനില്‍ കോഴി കൂവിയാല്‍ ഇവിടെ പെട്രോള്‍ വില വര്‍ദ്ധിക്കും എന്നാ അവസ്ഥ ആണ്.  പെട്രോള്‍ വില വര്‍ദ്ധനയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു നുണ കഥ വായിച്ചു നോക്ക്.

ടിന്റുമോന്‍ ഇന്ത്യയിലും അമേരിക്കയിലും ചായ കച്ചവടം നടത്തുന്നുണ്ട്. ഇന്ത്യയില്‍ ഒരു ചായ 5 രൂപയ്ക്ക് വില്‍ക്കുന്നു. അതെ ചായ അമേരിക്കയില്‍ 5 ഡോളറിനും വില്‍ക്കുന്നു. ടിന്റുമോന്‍ 5 ഡോളറിന്റെ വില 25൦ രൂപയെന്ന് കണക്കാക്കുന്നു. അതു കൊണ്ട് തന്നെ ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ ചായക്കും 245 രൂപ നഷ്ടത്തിലാണ് എന്നാ സാമ്പത്തിക പറയുകയും ചെയ്യുന്നു.  ഈ നഷ്ട്ടം നികത്തണം എന്ന് തീരുമാനിച്ച ടിന്റുമോന്‍ അടുത്ത ദിവസം ഇന്ത്യയില്‍ ചായയുടെ വില 2 5൦ ആയി ഉയര്‍ത്തുന്നു. ഇതാണ് പെട്രോള്‍ വില വര്‍ദ്ധനയെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കുന്ന വിശദീകരണം.

മോഡീജിയുടെ ‘നമോ ഇഫക്ടും’ ‘അച്ഛാ ദിന്‍ ആയേഗാ’ പരമ്പരയും കണ്ട്, ലോക രാഷ്ട്ര തലവന്‍മാരുടെ ശ്രദ്ധ മുഴുവന്‍ ഇന്ത്യയിലേക്ക് പതിഞ്ഞു തുടങ്ങിയിട്ട് കാലം കുറെയായി.
ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ താഴോട്ട് പതിക്കുമ്പോഴും, ഇന്ത്യയില്‍ എണ്ണ വില അത്ഭുതാവഹമായീ  മേലോട്ടു കുതിക്കുന്നതിന്റെ ‘മോഡീ മാജിക്’ നെ കുറിച്ചു പഠനം നടത്തുവാന്‍ “ഒപെക്” രാഷ്ട്രങ്ങള്‍  ഒത്തുചേര്‍ന്ന് ഒരു വിദഗ്ദ ഗവേഷണ സംഘത്തെ ഇന്ത്യയിലേക്കയക്കുന്നൂ എന്നാണ് ഏറ്റുവും പുതിയ  വിവരം.