Untitled-1

വായനാലം വളരെ കുറഞ്ഞ ഈ കാലഘട്ടത്തില്‍, നമുക്കിടയിലെ പൊതുവിജ്ഞാനം വളരെ കുറഞ്ഞുപോയി എന്നുതന്നെ പറയാം. ചില പൊതു വിജ്ഞാനപരമായ കാര്യങ്ങള്‍ നിങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്നു..

  1. ന്യൂട്രോണ്‍, പ്രോടോണ്‍ എന്നിവ അടങ്ങിയതാണ് ഒരു ആറ്റത്തിന്റെ ന്യൂക്‌ളിയസ്
  2. ഹൈഡ്രജന്‍ ബോംബുകള്‍ നിര്‍മിക്കുന്നത് ന്യൂക്ലിയര്‍ ഫ്യൂഷന്‍ എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ്
  3. സ്ട്രടോസ്ഫിയരിലെ ഓസോണ്‍ എന്ന വാതകം ആണ് സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികളെ തടഞ്ഞു നിര്‍ത്തുന്നത്
  4. റബ്ബറും സള്‍ഫറും ചൂടാക്കുന്ന പ്രക്രിയ ആണ് വള്‍ക്കനൈസിംഗ്
  5. എന്‍സൈമുകള്‍ പ്രോടീനുകള്‍ ആണ്
  6. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ലവോയിസിയര്‍ ആണ്
  7. സിട്രിക് ആസിഡ് ആണ് നാരങ്ങയില്‍ അടങ്ങിയിരിക്കുന്നത്
  8. പോളി വിനയല്‍ ക്ലോറൈഡിനെയാണ് പി . വി . സി എന്ന പേരില്‍ അറിയപ്പെടുന്നത്
  9. ആര്ടിഫിഷ്യല്‍ സില്‍ക്ക് റയോണ്‍ എന്ന സിന്തെടിക്‌ഫൈബര്‍ ആണ്
  10. ജലത്തിന്റെ പി . എച് വാല്യൂ ഏഴ് ആണ്