Share The Article

new

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയയായ നിയമ വിദ്യാര്‍ത്ഥിനിയായ അശ്വതി നായര്‍ക്ക് ബഹറിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനത കള്‍ച്ചറല്‍ സെന്ററിന്റെ ആദരം.

തിരുവനന്തപുരം സ്വദേശിയും തിരുവനന്തപുരം ലോ അക്കാദമിയില്‍ വിദ്ധ്യാര്‍ത്ഥിനിയുമായ അശ്വതി, എല്ലാ ദിവസവും നിരവധി അഗതികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി വരുന്നുണ്ട്. ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന  ജ്വാല എന്ന  സംഘടനയുടെ മികച്ച സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ്  ജനത കള്‍ച്ചറല്‍ സെന്ററിന്റെ പി.എ ഹാരിസ് മെമ്മോറിയല്‍ അവാര്‍ഡ്‌ അശ്വതിക്ക് കൊടുക്കുന്നത്.

നാളെ വൈകിട്ട് 7 മണിക്ക് ബഹറിനിലെ ഇന്ത്യന്‍ ക്ലബില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ കൃഷിമന്ത്രി കെ.പി മോഹനന്‍ അശ്വതിക്ക് അവാര്‍ഡ്‌ കൈമാറും. തമിഴ് നാട് മുന്‍ ഗവര്‍ണര്‍ ഫാത്തിമ ബീവി മുഖ്യ അഥിതിയാകും.

തെരുവില്‍ അലയുന്ന പ്രായമായ മനുഷ്യരെ കേന്ദ്രീകരിച്ചു അശ്വതിയുടെ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്ള അംഗീകാരമാണ് ഈ അവാര്‍ഡ്‌.