ആഗസ്റ്റ്‌ 15 ന് പട്ടം പറത്തിയ കഥ

high-court

ആഗസ്റ്റ് 15 വെള്ളിയാഴ്ചയായത് കാരണം 3 ദിവസം അടുപ്പിച്ച് അവധി കിട്ടിയ സന്തോഷത്തിലായിരുന്നു ഞങ്ങളുടെ കുടുംബം. ഡല്‍ഹിയില്‍ ആ ദിവസത്തിന് ഒരു പ്രതേകതയുണ്ട്, ഉച്ച കഴിയുന്നതോടെ എല്ലാവരും പട്ടം പറപ്പിക്കുന്ന തിരക്കിലായിരിക്കും. കാറ്റിന്റെ ഗതി അറിയാനും അതനുസരിച്ച് പട്ടത്തെ മുകളിലെത്തിക്കാനും നന്നായിട്ട് അറിയണം. വിചാരിക്കുന്നതുപോലെ എളുപ്പമല്ല.

ഈ ദിവസത്തിന്റെ ഏകദേശം ഒരാഴ്ചക്ക് മുന്‍പ് തന്നെ പട്ടങ്ങള്‍ ആകാശത്ത് പറക്കുന്നത് കാണാമായിരുന്നു. അതോടെ എന്റെ മകനും പട്ടം പറപ്പിക്കണമെന്നുള്ള ആഗ്രഹമായി. ഞാനും മകനും കൂടി പട്ടം മേടിക്കാനുള്ള കട കണ്ടുപിടിക്കാനായി പുറപ്പെട്ടു. ആദ്യം തന്നെ അതിന്റെ ഹിന്ദി വാക്ക് അറിയണമെല്ലോ. അതിനായി സെക്യൂരിറ്റി ഗാര്‍ഡിനോട് ചോദിച്ചു. പകുതി ആക്ഷനും പിന്നെ ആകാശത്തുള്ള പട്ടത്തെ കാണിച്ച് കൊടുത്തുമാണ് ആ ഹിന്ദി വാക്ക് ഞങ്ങള്‍ക്ക് കിട്ടിയത്. ‘പതംഗ്’. പക്ഷെ വാക്കുകേട്ടപ്പോള്‍ കുട്ടിക്കാലത്ത്, സ്‌കൂളീലെ ഹിന്ദി പരീക്ഷക്കായി കാണാതെ പഠിച്ചെടുത്ത ആ വാക്ക് എനിക്ക് ഓര്‍മ്മ വന്നു.(നമ്മുടെ education ്യെേെem ത്തിന്റെ ഒരു ഗുണമെ). അങ്ങനെ പതംഗ് തപ്പിയായി ഞങ്ങളുടെ യാത്ര. അധികം തപ്പിനടക്കേണ്ടി വന്നില്ല. മിക്ക കടകളിലും ഒരു സൈഡ് ബിസിനസ്സ് എന്ന പോലെ പതംഗ് വില്പ്പനയുണ്ടായിരുന്നു. പതംഗ്, അതിനുവേണ്ട നൂല്, reel എല്ലാമുണ്ടായിരുന്നു. ഒരു രൂപയുടെ ന്യൂസ്സ് പേപ്പറിന്റെ മുതല്‍ 50 രൂപയുടെ പ്ലാസ്റ്റിക് ഷീറ്റ് പോലുള്ള വസ്തു കൊണ്ട് ഉണ്ടാക്കിയതു വരെയുണ്ടായിരുന്നു.

പട്ടം ബാലന്‍സ് ചെയ്ത് കെട്ടുന്ന പണി, കടക്കാരനെ തന്നെ ഏല്പ്പിച്ചു. മകന്‍ആദ്യമായിട്ടാണ് പട്ടം പറപ്പിക്കാനായിട്ട് പോകുന്നത്, അതുകൊണ്ട് അവന്റെ ചോദ്യങ്ങളും എന്റെ മുറി ഹിന്ദിയുമായി കടക്കാര്‍ക്ക് ഏതോ വിദേശികളെ കളെ കിട്ടിയ പ്രതീതിയായിരുന്നു.(English+hindi+action നുമായാണ് കാര്യങ്ങള്‍ മനസ്സിലാക്കിയെടുത്തത്.)എങ്ങനെ പറപ്പിക്കണമെന്നുള്ള ക്ലാസ്സൊക്കെ അവര് തന്നു.

3മത്തെ നിലയിലുള്ള ടെറസില്‍ നിന്നായിരുന്നു ഞങ്ങളാ സംരംഭത്തിന് തുടക്കമിട്ടത്. പട്ടം ഒന്ന് പൊങ്ങി, എല്ലാവരും ആഹ്ലാദപ്രകടനം നടത്തിവരുബോഴെക്കും കാറ്റിന്റെ ഗതിമാറുകയും അത് മൂക്ക് കുത്തി താഴെ വീഴും. നല്ല ക്ഷമ ആവശ്യമാണ് ഈ പറപ്പിക്കല് പരിപാടിക്ക്.

ഞങ്ങളെ സഹായിക്കാനായിട്ട് സെക്യൂരിറ്റികാരന്‍ അടുത്ത് വീട്ടുകാര്..അങ്ങനെ എല്ലാവരുടെയും സഹായത്തോടെ ഞങ്ങളുടെ പട്ടവും മുകളിലെത്തി.അന്ന് ആകാശം മുഴുവനും പൊട്ടുപോലെ പലതരം പട്ടങ്ങള്‍ കാണാമായിരുന്നു. കാണാന് നല്ല ഭംഗിയായിരുന്നു.

സത്യം പറഞ്ഞാല്‍ പുതിയ തലമുറയിലെ കുട്ടികള്‍ , ഈ കഴിവുകള്‍ക്ക് മുന്‍പില്‍ കണ്ണുതള്ളുകയാണ്. computer games, psp…….അങ്ങനെ എല്ലാ ആധുനിക കളികളും ഇതിന് മുന്‍പില്‍ തലകുനിക്കുമായിരിക്കും.

നല്ലൊരു outdoor family entertainment ആയിട്ടാണ്, എനിക്ക് ഈ പട്ടം പറപ്പിക്കലിനെ തോന്നിയത്.

നിങ്ങളുക്കും ഈ സാഹസം േൃ്യ ചെയ്യാവുന്നതാണ്.

All the Best!!!!!