ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല

21

ചില കൂട്ടുകാരെ പറഞ്ഞു മനസിലാക്കുക എന്നുള്ളത് ഒരു വിഷമം പിടിച്ച പണി ആണ്.അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന് ഒരു പഴംചൊല്ല് ഉള്ളതായി അറിവുണ്ടയിരിക്കുമല്ലോ. എന്നാല്‍ കൂട്ടുകാരന്‍ ചൊറിഞ്ഞു ബുദ്ധിമുട്ടുന്നത് കാണേണ്ടി വരുമല്ലോ എന്ന് ഉള്ളത് കൊണ്ട് ഈ പഴംചോല്ലിനു ഈ സാഹചര്യത്തില്‍ പ്രസക്തി ഇല്ല. കാര്യംപറയുന്നത്എബിജേക്കബ്‌നെകുറിച്ചാണ്. നമ്മുടെ പാലക്കാട്ടുകാരന്‍ മാപ്പിള ആണ് ഈ കഥയിലെ നായകന്‍…///………, പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ആള്‍ ഒരു ശുദ്ധ ഗതിക്കരനാണ് പക്ഷെ ഇവിടെ വേറെ ഒരു പഴംചൊല്ല് ശരി ആണ് എന്നെനിക്കു തോന്നുന്നു. ഏതാണ് എന്നല്ലേ. എന്നാ പിടിച്ചോ ‘ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും’. ഞാന്‍ നമ്മുടെ കഥാപശ്ചാത്തലം വിവരിക്കാം.

കഥ പശ്ചാത്തലം ഏറണാകുളം കലൂര്‍ കംഫോര്ട്ട് ഇന്‍ ഹോട്ടല്‍ .
ഉദ്ദേശ്യം കള്ളുകുടി , സിഗരട്ട് വലി ..
സാഹചര്യം കോണ്‍വോകേഷ്ന്‍ കഴിഞ്ഞതിന്റെ കലാപരിപാടികള്‍

ഇങ്ങനെ ഉള്ള ഒരു കലാപരിപാടി എന്ന് പറഞ്ഞാല്‍ എന്തൊക്കെ ആയിരിക്കും മെനു എന്നുള്ളത് ഒരുവിധപെട്ട ശരാശരി മലയാളികള്‍ക്ക് അറിയാം.അതുകൊണ്ട് ബ്രാന്‍ഡ് എ തെന്നു ഞാന്‍ ഇവിടെ വിവരിക്കുന്നില്ല .കുടിയന്മാര്‍ക്ക് രാത്രിയില്‍ എന്തെങ്കിലും ശാപ്പിടുന്നത് തരപ്പെടുത്താനായി ഈയുള്ളവനും ഒരുഗുജറാത്തി കോന്തനും കലൂര്‍ നഗരത്തിലെക്കിറങ്ങി .അങ്ങിനെ ഒരുവിധം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു ഭക്ഷണവും വാങ്ങി റൂമിലെത്തി .നോക്കിയപ്പോള്‍ പൊടിപൂരം. എല്ലാത്തിന്റെയും തലച്ചോറില്‍ വീരബദ്രന്റെ തന്മാത്രകള്‍ പണി തുടങ്ങിയിരിക്കുന്നു.പാട്ട്,ബഹളം,കരച്ചില്‍,വാള്‍ തുടങ്ങിയ കലാപരിപടികളാല്‍ വേദി ധന്യം.വീരബദ്രന്റെ തന്മാത്രകള്‍ ലോകകാര്യങ്ങള്‍ സംസാരിക്കുന്നു,ഒബാമയെ തെറി പറയുന്നു,മന്മോഹന്‍സിംഗന്റെ തന്തക്കു വിളിക്കുന്നു,അച്ചുതാന്ധന്‍ സഖാവിനെ പച്ചപുലയാട്ടുപറയുന്നു, ദോഷം പറയരുതല്ലോ പ്രിന്‍സിപ്പല്‍ സാറിന്റെ തള്ളക്കു മാത്രമേ വിളിച്ചുള്ളൂ.ഇതിന്റെ കൂടെ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ ,കുടിയന്മാരെ ശ്രദ്ധിച്ചുകൊണ്ട് അവര്‍ പറയുന്നത് കേട്ടും , കാണിക്കുന്നത് കണ്ടും ഇരിക്കുക എന്നുള്ളത് മഹത്തായ ഒരു സമയം പോക്കാണ്.അങ്ങനെ സമയം ഓടിക്കൊണ്ടിരുന്നു.ആരൊക്കയോ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു.

ഇതിനെടയ്ക്ക് സര്‍വശ്രീ തൃപ്രയാറ്റ്പ്പന്റെ(sarath from triprayar) പള്ളിവാള്‍ വെളിച്ചത്തായി.കേരളീയരുടെ മത സൌഹാര്‍ദത്തിനു തെളിവായിതൃപ്രയാറ്റ്പ്പന്റെ പള്ളിവാളിനു ഇടതു വശതായി വിശുദ്ധ തോമസ്ലീഹയും(Thomas Pala) വാള്‍ വെച്ചു .സമയം രാത്രി രണ്ടു മണി ആയി .ബ്രഹ്മശ്രീ എബി ജേക്കബ് ഉടുതുണി പൊക്കി ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് കൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയതിനെ സാക്ഷിയാക്കി താഴേക്ക് മൂത്രം വര്‍ഷിച്ചു.ആ ബ്രഹ്മശ്രീ ബാല്‍ക്കണിയില്‍ നിന്നും ഞാനൊരു തത്തുമ്മയാകുന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.തത്തുമ്മ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് പറന്നു പോകുന്നതിനു മുന്‍പ് ഞങ്ങള്‍ വേടന്മാര്‍ അതിനെ വലയിട്ടു പിടിച്ചു വീരബദ്രന്റെ സഭയില്‍ കാഴ്ച വെച്ചു .ബ്രഹ്മശ്രീ തത്തമ്മകൂടെ ഉള്ള വീരബദ്രഭക്തന്മാരോട് ചോദിച്ചു’സ്പിരിറ്റ് പടം കണ്ടാ ?’എല്ലാവരും പറഞ്ഞു കണ്ടു കണ്ടു …’സത്യാട്ട അതില് പറയണത് , കുടി മഹാമോശാ ”അതൊരു വൃത്തികെട്ട പടാട’ ….രണ്ടാമത്തെ ഡ യലോഗ് പറഞ്ഞത് മൃദംഗം പോള്‍ ആണ് .ഇതു പറഞ്ഞു തീരുന്നതിനു മുന്‍പ് ഹോട്ടല്‍ ബോയ്‌സ് ഓടിവന്നു കതകില്‍ തട്ടി ….ബ്രഹ്മശ്രീ എബി ജേക്കബ് പറഞ്ഞു ‘അവരോടു പറ പോള്‍ സംസാരിച്ചതാ വേറെ പ്രശ്‌നം ഒന്നും ഇല്ലാന്ന് . നിന്റെ ഒരു പിഴച്ച ശബ്ദം ,ഒന്ന് പതുക്കെ പറഞ്ഞൂടെ നിനക്ക് ‘ എബി ഈ പറഞ്ഞ ഡയലോഗ് ഏറണാകുളം നഗരം മൊത്തം കേട്ട് കാണും . ഈ ബഹളം ഒന്നും അറിയാതെതൃപ്രയാറ്റ്പ്പന്‍ ഒരു വശത്തു കിടന്നു കൂര്‍ക്കം വലിക്കുന്നുണ്ടായിരുന്നു .

സമയം പിന്നെയും നീങ്ങി .പെട്ടെന്ന് എബി ജേക്കബ് പോളിനോട് ചോദിച്ചു ‘നീ എന്റെ കൂട്ടുകാരന്‍ സുരേഷ്‌നെ അറിയില്ലേ?’പോള്‍ അറിയുമെന്ന് തലയാട്ടിഎബി പറഞ്ഞു ‘അവന്‍ ഇടയ്‌ക്കൊന്നു ശര്‍ദിച്ചു …ഛെ തെറ്റിപ്പോയി വാള് വെച്ചു …ചോര കട്ടചോര ………പാവം ചെക്കന്‍ ഇനി കുടിക്കാന്‍ പറ്റില്ല എന്നാ പറയണേ ‘……ഇത് കേട്ട് ഞങ്ങള്‍ കുറച്ചു പേര്‍ അന്ധാളിച്ചിരുന്നു ,കാരണം ഞങ്ങള്‍ക്കറിയാം ഈ സുരേഷിനെ , ഹോസ്ടലില്‍ വന്നിട്ടുണ്ട്,പരിച്ചയപെട്ടിടുണ്ട് ,23 വയസുള്ള പാലക്കാട്ടുകാരന്‍ ,എബിയുടെ പ്രിയ സുഹൃത്ത് ……പാവംസുരേഷ് ,കരളു പോയി എബി വീണ്ടും പറഞ്ഞു കൊണ്ടിരുന്നു ….ആ സമയത്ത് അയാളുടെ വലത്തേ കയ്യ് പുതിയൊരു കുപ്പിയുടെ അടപ്പ് തുറക്കുകയായിരുന്നു.

Write Your Valuable Comments Below