ആദ്യമായി കടലും ബീച്ചും കാണുന്ന 100 വയസ്സുകാരി അമ്മൂമ്മ – കൌതുകമുയര്‍ത്തുന്ന ചിത്രങ്ങള്‍

01

തന്റെ ജീവിതത്തിലെ ഏതാണ്ട് മുഴുവന്‍ കാലവും ടെന്നസിയിലെ കോട്ടന്‍ ഫാമില്‍ കോട്ടന്‍ ശേഖരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇപ്പോള്‍ 100 വയസ്സ് തികഞ്ഞ വയോവൃദ്ധയുടെ മോഹം ഒടുവില്‍ സഫലമായി. ഇതുവരെ കടലോ ബീച്ചോ കണ്ടിട്ടില്ലാത്ത അവരെ സന്നദ്ധപ്രവര്‍ത്തകന്‍ കടല്‍ കാണാന്‍ കൊണ്ട് പോവുകയായിരുന്നു. റൂബി ഹോള്‍ട്ട് എന്ന് പേരുള്ള വൃദ്ധക്കാണ് ഈ അസുലഭ ഭാഗ്യം ലഭിച്ചത്.

02

തന്റെ നൂറ്റിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഈ നാലു മക്കളുടെ അമ്മയായ സ്ത്രീ ആദ്യമായി ഇത്രയധികം വെള്ളം ഒരുമിച്ചു നില്‍ക്കുന്ന കാഴ്ച കാണാന്‍ പോയത്. കോട്ടന്‍ ഫോമിലെ ജോലി കൊണ്ട് കഷ്ടിച്ച് കുടുംബം പുലര്‍ത്തിയ അവര്‍ക്ക് ബീച്ചില്‍ പോകുവാന്‍ മാത്രം പണം കയ്യിലില്ലാത്തതായിരുന്നു ഇതുവരെ അവരെ കടലില്‍ നിന്നും അകറ്റിയത്.

കടലിനെ ആദ്യമായി കണ്ട അവരുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. അവിടത്തെ കടുത്ത കാറ്റില്‍ അവര്‍ കോള്‍മയിര്‍ക്കൊണ്ടു. കാലുകളില്‍ പതിഞ്ഞ മണലിനെ അവര്‍ ആസ്വദിച്ചു. അവര്‍ താമസിക്കുന്ന വൃദ്ധ സദനം പ്രവര്‍ത്തകര്‍ ആണ് അവരെ ആദ്യമായി ബീച്ച കാണിച്ചത്.

ആദ്യമായി തിരമാലകള്‍ കണ്ടു കൊണ്ട് ബീച്ചില്‍ ഇരിക്കുന്ന അവരുടെ ചിത്രങ്ങള്‍ നമുക്കും സന്തോഷം പകരുന്നതാണ്.

03

04

05

06

07

08

09

10

11

12