ആധുനിക ലോകത്തെ പിടിച്ചുകുലുക്കിയ 5 ചരിത്രസംഭവങ്ങള്‍

പിന്നിട്ടുപോകുന്ന ഓരോ ദിവസവും ചരിത്രപുസ്തകത്തിലെ താളുകളായി പരിണമിക്കുകയാണ്. ഇന്നത്തെ ദിവസം കഴിഞ്ഞുപോകുമ്പോള്‍ നമ്മള്‍ വിചാരിക്കുക പോലും ചെയ്യാത്തത്ര മാറ്റങ്ങളായിരിക്കും ഭൂമിയില്‍ ഉണ്ടായിട്ടുള്ളത്. പലപ്പോഴും അടുത്ത ദിവസം പത്രം വായിക്കുമ്പോള്‍ ആയിരിക്കും നാം അതിനെക്കുറിച്ച് അറിയുന്നത് തന്നെ. ആധുനിക മനുഷ്യന്റെ ചരിത്രം എടുത്ത് പരിശോധിച്ചാല്‍ അവന്റെ ജീവിതഗതിതന്നെ മാറ്റിയെഴുതിയ അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി നമ്മുക്ക് കാണാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട 5 സംഭവങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • അമേരിക്കന്‍ വന്‍കരയുടെ കണ്ടെത്തല്‍

View post on imgur.com

1492 ല്‍ സ്പാനിഷ് നാവികനായ ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടെത്തുമ്പോള്‍ അവിടം അപരിഷ്‌കൃതരായ ഒരു കൂട്ടം ജനതകളുടെ വാസസ്ഥലം ആയിരുന്നു. എന്നാല്‍ കച്ചവടത്തിന്റെ കഴുകന്‍ കണ്ണുകളുമായി യൂറോപ്യന്മാര്‍ ഒന്നിന് പിറകെ ഒന്നായി അമേരിക്കയിലേയ്ക്ക് നഖങ്ങള്‍ ആഴ്ത്തിയപ്പോള്‍ മണ്ണിന്റെ ഉടമകള്‍ ആയിരുന്ന റെഡ് ഇന്ത്യക്കാര്‍ അടിമകളായി. ആഫ്രിക്കയില്‍ നിന്ന് കറുത്തവര്‍ഗക്കാരായ അടിമകള്‍ അതിലേറെ ഇറക്കുമതി ചെയ്യപ്പെട്ടു. കാലങ്ങള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ അമേരിക്കയില്‍ അടിമത്തം നിരോധിക്കുകയും സ്വാതന്ത്ര്യം കൈവരികയും ചെയ്തു. എന്നാല്‍, നമ്മുടെ വിയറ്റ്‌നാം കോളനി പോലെ വന്നുകയറിയവര്‍ അവിടെ പ്രമാണിമാരായി. അമേരിക്ക ഏറ്റവും വലിയ ലോകശക്തിയായി ഉയരുകയും ചെയ്തു.

  • കറുത്ത മരണം

View post on imgur.com

1346-53 കാലഘട്ടത്തില്‍ യൂറോപ്പിലാകമാനം 65-200 മില്ല്യന്‍ ആളുകളെ കൊന്നൊടുക്കിയ പ്ലേഗ് ദുരന്തത്തിന് ചരിത്രം ഇട്ട ഓമനപ്പേരാണ് കറുത്ത മരണം. ആളുകളുടെയും അധികാരികളുടെയും അഞ്ജതയും വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതിരുന്നതും ഇതിനെ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാക്കി മാറ്റി. യൂറോപ്പ് ഈ ദുരന്തത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട് ജീവിതം സാധാരണനിലയില്‍ ആകുവാന്‍ 150 വര്‍ഷങ്ങളോളം വേണ്ടിവന്നു. എന്നാല്‍, പിന്നീടു യൂറോപ്പില്‍ ഉണ്ടായ പല ഉയര്‍ച്ചകള്‍ക്കും ആശയങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ഈ ദുരന്തം ഒരു വലിയ കാരണം ആയിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

  • ഹിരോഷിമ-നാഗസാക്കി അണുബോംബ് സ്‌ഫോടനം

View post on imgur.com

ഇരുപതാം നൂറ്റാണ്ട് സമസ്ത മേഖലകളിലും ഉള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച കാലമായിരുന്നു. അതോടൊപ്പം തന്നെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരബുദ്ധി അതിന്റെ പാരമ്യത്തില്‍ എത്തുകയും ചെയ്തു. അങ്ങനെയാണ് നമ്മള്‍ ഇന്നും മറക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് ലോകമഹായുദ്ധങ്ങള്‍ ഉണ്ടായത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം കുറിച്ച സംഭവമായിരുന്നു അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ അണുബോംബ് സ്‌ഫോടനങ്ങള്‍. ഈ സംഭവം രണ്ടാം ലോകമഹായുദ്ധത്തിനു അന്ത്യം കുറിച്ചു എന്നതോടൊപ്പം യുദ്ധങ്ങളെക്കുറിച്ച് മാറിചിന്തിക്കുവാന്‍ ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. ഇന്നും ഈ അണുബോംബ് സ്‌ഫോടനത്തിന്റെ യാതനകള്‍ അനുഭവിക്കുന്ന ആളുകള്‍ ജപ്പാനിലുണ്ട്.

  • അപ്പോളോ-11

View post on imgur.com

ലോകയുദ്ധങ്ങള്‍ കഴിഞ്ഞുള്ള കാലം എല്ലാ രാജ്യങ്ങളും ശാസ്ത്രസാങ്കേതിക വിദ്യയിലെ മുന്നേറ്റത്തിനു പ്രാധാന്യം കൊടുത്ത സമയം ആയിരുന്നു. എന്നാല്‍, ഇത് പലപ്പോഴും ആയുധങ്ങള്‍ ഉണ്ടാക്കുവാനും മറ്റുമായാണ് ആദ്യം ആരംഭിച്ചത്. ഇനിയൊരു യുദ്ധം ഉണ്ടായാല്‍ സ്വന്തം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. പതിയെ ആയുധങ്ങളില്‍ നിന്ന് ബഹിരാകാശ ഗവേഷണങ്ങളിലേയ്ക്ക് എല്ലാവരും തിരിഞ്ഞു. ആദ്യം ജീവനുള്ള ഒന്നിനെ, ലെയ്ക്ക എന്ന നായക്കുട്ടിയെ, ബഹിരാകാശത്ത് എത്തിച്ചത് റഷ്യ ആണെങ്കില്‍ ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചതും ചന്ദ്രനില്‍ കാല്‍ കുത്തിച്ചതും അമേരിക്ക ആയിരുന്നു. ഭൂമിക്കു പുറത്ത് ആദ്യമായി മനുഷ്യന്റെ പാദസ്പര്‍ശം ഏട്ടാ സ്ഥലമെന്ന ഖ്യാതി അങ്ങനെ ചന്ദ്രന് ലഭിക്കുകയും ചെയ്തു.

  • കമ്പ്യൂട്ടര്‍

View post on imgur.com

കംപ്യൂട്ടറുകളെക്കുറിച്ച് പറയാതെ ഈ ലേഖനം അവസാനിപ്പിക്കുക സാധ്യമല്ല. എന്നാല്‍, കമ്പ്യൂട്ടറുകളെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ഒന്നും പറയുവാനും ഇല്ല. മനുഷ്യന്‍ ഇന്ന് ഇത്ര വേഗത്തില്‍ പുരോഗതി കൈവരിക്കുന്നുണ്ടെങ്കില്‍ അതിന്റെ എല്ലാ മേന്മയും ഈ ചിന്തിക്കുന്ന യന്ത്രത്തില്‍ നിന്നുണ്ടായതാണ്. ചാള്‍സ് ബാബേജ് നിര്‍മിച്ച കണക്കുകൂട്ടല്‍ യന്ത്രത്തില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് വരെ എത്തിനില്‍ക്കുമ്പോള്‍ കമ്പ്യൂട്ടര്‍ നമ്മുടെ അനുദിന ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകം ആയി മാറിക്കഴിഞ്ഞു.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മാത്രമല്ല ഈ കൂട്ടത്തില്‍ പെടുത്താവുന്നത്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇതില്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ട എന്തെങ്കിലും കാര്യം വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് താഴെ കമന്റ് ആയി രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ വിലമതിക്കുന്നു. അവ ഉള്‍ക്കൊള്ളിച്ച് ഈ ലേഖനത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതുമാണ്.