ആയുര്‍വേദം വൃക്കകളെ തകരാറിലാക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി

43

1192

ആയുര്‍വേദ മരുന്നുകള്‍ വൃക്ക രോഗങ്ങള്‍ക്കും ബ്ലാഡറിനെ ബാധിക്കുന്ന കാന്‍സറിനും കാരണമാകുമെന്ന് കണ്ടെത്തി. ഇത് സംബന്ധമായി വര്‍ഷങ്ങളായി പഠനം നടത്തുന്ന ഒരു സംഘം ബ്രിട്ടീഷ്‌ ശാസ്ത്രഞ്ജര്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്. ഇതോടെ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നില നില്‍ക്കുന്ന പച്ച മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികില്‍സകള്‍ സംശയത്തിന്റെ മുനയിലായിരിക്കുകയാണ്. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളില്‍ നടത്തുന്ന പച്ച മരുന്ന് ചികില്‍സകള്‍ മൂലം ആയിരക്കണക്കിന് ആളുകള്‍ വൃക്ക രോഗത്തിനും ബ്ലാഡര്‍ കാന്‍സറിനും ഇരയായതായി ഇവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. ലണ്ടന്‍ കിങ്ങ്സ്‌ കോളേജിലെ ശാസ്ത്രഞ്ജര്‍ ആണ് ഈ വിഷയത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട്‌ പുറത്തു വിട്ടിരിക്കുന്നത്.

ശരീരം മെലിയിക്കുവാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍, ആസ്ത്മ, വാത രോഗങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ തുടങ്ങിയവ ഇത്തരം രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതായി ഇവര്‍ പറയുന്നു. അതിനാല്‍ തന്നെ ഇത്തരം മരുന്നുകള്‍ ഇപ്പോള്‍ അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്.

ഇത്തരം മരുന്നുകളില്‍ കാണപ്പെടുന്ന അരിസ്റ്റോലോക്കിക്‌ ആസിഡ് ആണത്രേ ഇത്തരം രോഗങ്ങള്‍ ഉണ്ടാക്കുന്ന വില്ലന്‍ . അത് കൊണ്ട് തന്നെ ശരീരം മെലിയിക്കുവാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍, ആസ്ത്മ, വാത രോഗങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതില്‍ നിന്നും ആളുകള്‍ പിന്മാറണം എന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അരിസ്റ്റോലോക്കിക്‌ ആസിഡ് വൃക്കകളുടെ പ്രവര്‍ത്തനം നിര്‍ത്തുമത്രേ. സംഭവം വാര്‍ത്തയായതോടെ ഇന്ത്യയിലെ ഡ്രഗ്സ്‌ കണ്ട്രോള്‍ ബോര്‍ഡും ഇത് സംബന്ധമായി പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Write Your Valuable Comments Below