ആരുടേയും ഫേസ്ബുക്ക് പാസ്സ്‌വേര്‍ഡ്‌ അടിച്ചുമാറ്റാം – ഏറ്റവും പുതിയ ഫേസ്ബുക്ക് സ്പാം !

1

ഫേസ്ബുക്കില്‍ ഓരോ ദിനം കൂടും തോറും പുതിയ പുതിയ മാല്‍വെയറുകളും വൈറസുകളും ട്രോജനുകളും നിര്‍മ്മിക്കപ്പെടുകയാണ്. തങ്ങളുടെ സൈറ്റ് വിസിറ്റ് ചെയ്യുന്നവരുടെ എണ്ണം കൂട്ടുകയോ അല്ലെങ്കില്‍ അല്ലെങ്കില്‍ യൂസറുടെ ഫേസ്ബുക്ക് പാസ്സ്‌വേര്‍ഡോ ബാങ്ക് അക്കൌണ്ട് വിവരങ്ങളോ അവരുടെ സിസ്റ്റം അരിച്ചു പെറുക്കി മോഷ്ടിക്കുകയാവും ഈ വൈറസുകളും അഴിച്ചു വിടുന്നവരുടെ പ്രധാന ഉദ്ദേശം. ഇന്നലെ നമ്മള്‍ കാണാതായ ‘മലേഷ്യന്‍ വിമാനം കണ്ടു കിട്ടി, വീഡിയോ ഇതാ’ എന്ന പേരില്‍ ഒരു സ്പാം ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഇന്നിതാ പുതിയൊരു ടൈപ്പ് ഫേസ്ബുക്ക് സ്പാമിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നു. ആരുടേയും ഫേസ്ബുക്ക് പാസ്സ്‌വേര്‍ഡ്‌ അടിച്ചു മാറ്റാം അഥവാ Get Password of Anyone എന്നായിരിക്കും ഫേസ്ബുക്ക് ട്രിക്കെന്ന പേരില്‍ ഫേസ്ബുക്കില്‍ തന്നെ പ്രചരിക്കുന്ന പോസ്റ്റില്‍ ഉണ്ടാവുക. ഇത്തരം പോസ്റ്റുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ആ ട്രിക്ക് ട്രൈ ചെയ്യുന്നതോ കാരണം എട്ടിന്റെ പണിയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുവാന്‍ പോകുന്നത്.

താഴെ കാണുന്ന ചിത്രം ഈ സ്പാം ഒരു പേജിലൂടെ ഷെയര്‍ ചെയ്തതിന്റെതാണ്. ഇങ്ങനെ ഒരു ട്രിക്ക് എന്നൊക്കെ പറഞ്ഞു ഇറക്കിയാല്‍ ഇത്തരം ലൈക്ക് കൂട്ടാന്‍ എന്തും ചെയ്യാന്‍ തയ്യാറുള്ള പേജ് അഡ്മിനുകള്‍ ഈ ട്രിക്ക്സ് ഷെയര്‍ ചെയ്യുമെന്ന ഉറച്ച വിശ്വാസമാണ് ഇവരെ ഇങ്ങനെ ഒരു സ്പാം ഇറക്കുവാന്‍ ഇടയാക്കുന്നത്.

child abuse2

ശ്രദ്ധിക്കേണ്ടത് എന്തെന്ന് വെച്ചാല്‍ ഈ പേജിന്റെ ലോഗോ ഫേസ്ബുക്കിന്റെ ഔദ്യോഗിക ലോഗോ ആണ് എന്നതാണ്. അത് കണ്ടിട്ട് തങ്ങളുടെ സുഹൃത്തുക്കളുടെയും മറ്റും പാസ്സ്‌വേര്‍ഡ്‌ അടിച്ചു മാറ്റുവാന്‍ വെമ്പല്‍ കൊള്ളുന്ന പകല്‍ മാന്യന്മാര്‍ ഉടനെ അവര്‍ പറയുന്നത് പോലെ ചെയ്തോളും. കൂടാതെ അത് ഷെയര്‍ ചെയ്തവരുടെ എണ്ണവും ലൈക്‌ ചെയ്തവരുടെ എണ്ണവും താഴെ കമന്റ് ചെയ്തവരുടെ എണ്ണവും നോക്കിയാല്‍ ആയിരങ്ങള്‍ ആയിരിക്കും ഉണ്ടാവുക. അതില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ കൂടി പേരുകള്‍ കാണുന്നതോടെ അതില്‍ മുകളില്‍ പറഞ്ഞ വിഡ്ഢികള്‍ വീണു പോകും.

സ്റ്റെപ്പ് 1 ല്‍ പേസ്റ്റ്ബിന്നിലെ ഒരു കോഡ് കോപ്പി ചെയ്ത ശേഷം നിങ്ങളോട് F12 അടിച്ച് ഡെവലപ്പര്‍മാര്‍ ഉപയോഗിക്കുന്ന വെബ്‌ കണ്‍സോളില്‍ പേസ്റ്റ് ചെയ്യാനാവും പറയുക. അങ്ങിനെ ചെയ്ത 10 മിനുട്ട് കാത്തിരിക്കാനും പറയും.

ഇനി അവര്‍ പറയുന്നത് പോലെ ചെയ്താല്‍ എന്താകും സംഭവിക്കുക

അവരുടെ ആ കോഡ് നമ്മള്‍ പേസ്റ്റ് ചെയ്യുന്നതോടെ ആ കോഡ് ഹോസ്റ്റ് ചെയ്ത സൈറ്റിലേക്ക് ട്രാഫിക് വര്‍ദ്ധിക്കും. ആ ട്രാഫിക് അവരുടെ പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഞാന്‍ ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ തന്നെ ഈ കോഡ് വഴി അവരുടെ സൈറ്റിലേക്ക് വന്ന വിസിറ്റര്‍മാരുടെ എണ്ണം ആയിരങ്ങള്‍ ആയിരിക്കും.

ഈ സ്റ്റെപ്പ് പിന്തുടരുന്നത് കൊണ്ട് നിങ്ങള്‍ക്ക് ആരുടേയും പാസ്സ്‌വേര്‍ഡ്‌ ലഭിക്കുവാന്‍ പോകുന്നില്ല. നിങ്ങള്‍ വഴി നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ സ്പാം പാസ് ചെയ്തു പോവുകയാണ് ചെയ്യുന്നത്. അത് വഴി ആയിരക്കണക്കിന് വിസിറ്റര്‍മാരെ ആയിരിക്കും അവര്‍ക്ക് ലഭിക്കുക. കമന്റ് ബോക്സില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ പേരുകള്‍ ഓട്ടോമാറ്റിക് ആയി ടാഗ് ചെയ്യപ്പെടുകയും കൂടി ചെയ്യുന്നതോടെ ട്രോജന്‍ പോലെ ആയിരിക്കും ഈ സ്പാം സഞ്ചരിക്കുക.

ഈ സ്പാമിനെ എങ്ങിനെ തടയാം ?

ഈ സ്പാമിനെ തടയുവാനുള്ള ഏറ്റവും നല്ല മാര്‍ഗം “anyone/ friends can tag you in their posts” എന്ന പ്രൈവസി സെറ്റിംഗ്സ് പെജിലെ ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുകയാണ്.

രണ്ടാമത്തെ ഓപ്ഷന്‍ നിങ്ങളെ ടാഗ് ചെയ്തത് മൈന്‍ഡ് ചെയ്യാതെ തന്നെ ആ പോസ്റ്റ്‌ സ്പാം ആയി ഫേസ്ബുക്കിന് റിപ്പോര്‍ട്ട്‌ ചെയ്യുക എന്നതാണ്. ഓപ്ഷന്‍സില്‍ കയറി റിപ്പോര്‍ട്ട്‌ എന്നത് സെലെക്റ്റ് ചെയ്ത ശേഷം സ്പാം ക്ലിക്ക് ചെയ്താല്‍ മതിയാകും. കൂടുതല്‍ അതിനെ സ്പാം ആയി കണക്കാക്കുന്നതോടെ ഫേസ്ബുക്ക് അല്‍ഗോരിതം ഓട്ടോമാറ്റിക്കായി അതിനെ ഡിലീറ്റ് ചെയ്യും. എന്നാല്‍ ഇത് പോലെ മറ്റൊരു സ്പാം നിങ്ങളെ തേടി വീണ്ടും എത്താം എന്നൊരു പ്രോബ്ലം നിലവില്‍ ഉണ്ട്.

ഏറ്റവും നല്ല മാര്‍ഗം ഇത്തരം ലിങ്കുകള്‍ സ്പാം ആണെന്ന് കണക്കാക്കി അതില്‍ ക്ലിക്ക് ചെയ്യാതിരിക്കുകയാണ്.

വാല്‍കഷ്ണം: മറ്റൊരാളുടെ പാസ്സ്‌വേര്‍ഡ്‌ നിങ്ങള്‍ക്ക് ഒരിക്കലും ലഭിക്കാന്‍ പോണില്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിന്റെ ആദ്യത്തെ നിയമമാണത്. തങ്ങളുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ കാത്തു സൂക്ഷിക്കുവാന്‍ ആയില്ലെങ്കില്‍ പിന്നെ അവരുടെ നിലനില്‍പ്പ്‌ തന്നെ ചോദ്യം ചെയ്യപ്പെടില്ലേ ? അത് കൊണ്ട് തന്നെ അത്തരം വിവരങ്ങള്‍ സംരക്ഷിക്കുവാന്‍ ഫേസ്ബുക്ക് പോലുള്ള സൈറ്റുകള്‍ തങ്ങള്‍ക്ക് കഴിയാവുന്ന വിധത്തിലുള്ള സുരക്ഷ തന്നെ സ്വീകരിക്കും. അത് കൊണ്ട് വിഡ്ഢിത്വം കാട്ടാതിരിക്കുക.

Write Your Valuable Comments Below