2 Shares 184 Views

ആരു വന്നാലും കൊതുകിനെന്നും ബിരിയാണി..

433

യു ഡി എഫ് – എല്‍ ഡി എഫ്, ഏതു സര്‍ക്കാര്‍ വന്നാലും പട്ടിണി കിടക്കാതെ ദിവസേനെ ആവശ്യത്തിനും അനാവശ്യത്തിനും ആഹാരം ലഭിക്കുന്ന ഒരേ ഒരു വിഭാഗമേ കേരളത്തിലുള്ളൂ.. നല്ല അസ്സല് കൊതുക്. ആര് ഭരിച്ചാലും ഇതിനു മാറ്റം ഉണ്ടാവാറില്ല. കുന്നു കൂടി കിടക്കുന്ന മാലിന്യങ്ങള്‍ അവര്‍ക്ക് കിടപ്പറയാകുന്നു. വൈദ്യുതി വകുപ്പിന്റെ സഹകരണം കൊണ്ട് കറന്റ് പോയാല്‍ ഒരു ആഴ്ച്ചയെടുക്കും. കൊതുകുകള്‍ക്ക് അപ്പോള്‍ ഫാന്‍ ഇട്ടത് കൊണ്ട് ചോരകുടിക്കാന്‍ പറ്റാതെയിരിക്കില്ല. ഭരണ സിരാകേന്ദ്രത്തിന്റേതടക്കം, മിക്ക കോര്‍പ്പറേഷന്‍, നഗരസഭ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിടങ്ങള്‍ക്ക് തൊട്ടുമുന്‍പില്‍ തന്നെ മാലിന്യക്കൂമ്പാരമാണ്.

സാംസ്‌കാരിക നഗരത്തിന്റെ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മൂക്കിന്‍ തുമ്പില്‍ കുന്നു കൂടി കിടക്കുന്ന മാലിന്യക്കൂമ്പാരം അധികൃതരുടെ കണ്ണില്‍ പെടുവാന്‍ രണ്ട് പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ വേണ്ടി വന്നു. അധികാരികളുടെ കണ്മുന്‍പില്‍ നടക്കുന്നത് പോലും വൃത്തിയാക്കിക്കുവാന്‍ സാധിക്കാത്തവര്‍ കൊതുകില്‍ നിന്നും കൈക്കൂലി മേടിച്ചാണോ ജീവിക്കുന്നത് എന്ന് പരിഹാസ്യേന ചോദിക്കാവുന്നതാണ്.

മഴക്കാലം ആരംഭിച്ചതിലൂടെ നിരവധി രോഗങ്ങള്‍ക്ക് ഇനി സാധ്യതകള്‍ ഏറുകയാണ്. ഡെങ്കിപ്പനി മുതല്‍ ചിക്കുന്‍ ഗുനിയ വരെ പടിവാതില്‍ക്കല്‍ കാത്തു നില്ക്കുമ്പോഴും ആരും ഇവിടേക്ക് കണ്ണോടിക്കുന്നില്ല. വികസനമെന്നാല്‍ റോഡു നിര്‍മ്മാണവും, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതും മാത്രമാണെന്നുള്ള ചിന്താഗതികള്‍ മാറേണ്ട കാലം കഴിഞ്ഞു. അതിലൂടെയൊക്കെയേ സമ്പാദിക്കുവാന്‍ സാധിക്കൂ, അല്ലാതെ കൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ ഒന്നും നേടുവാന്‍ സാധിക്കുകയില്ലാലോ.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച് ഭാരത് പദ്ധതി കേരളത്തില്‍ ഫലം കണ്ടില്ല എന്ന് നിസ്സംശയം പറയാം. ആ ഒരേ ഒരു പദ്ധതി കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ തീരാവുന്ന രോഗങ്ങളെ നിലവില്‍ കേരളത്തില്‍ ഒള്ളോ. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അക്രമങ്ങല്ള്‍ക്കെടുക്കുന്ന സമയത്തിന്റെ നൂറിലൊരു അംശം ഇതിനു വേണ്ടി പ്രയത്‌നിച്ചാല്‍ നമ്മുക്ക് തടയാവുന്നതേയുള്ളൂ കൊതുകിന്റെ അഴിഞ്ഞാട്ടവും, പകര്‍ച്ചാ വ്യാധികളും… നല്ലൊരു നാളെക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം.. മാലിന്യ വിമുക്ത ഗ്രാമത്തിനായി… മാലിന്യ വിമുക്ത നാടിനായി..

Write Your Valuable Comments Below