ആരോഗ്യദായകരായ 10 പച്ചക്കറികള്‍..

fresh_vegetables_in_basket-2560x1600

മനുഷ്യശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ ആണല്ലോ പച്ചക്കറികള്‍. വിഷവിമുകതമായ പച്ചക്കറികള്‍ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അത്തരത്തില്‍ നിങ്ങളുടെ ശരീരത്തില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്ന ചില പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം..

1. വലിയ ഉള്ളി/ സവോള 

വലിയ ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡെന്റുകള്‍ കാന്‍സറിനെ അടക്കം പ്രധിരോധിക്കാന്‍ ശേഷി ഉള്ളവയാണ്. ശ്വാസകോശ കാന്‍സറും, അന്ധാശയ കാന്‍സറിനെയും തുരത്താന്‍ ഇവക്ക് കഴിയും.

2. ചോളം

ചോളം പാകം ചെയ്ത് കഴിക്കുന്നത്‌ കാഴ്ച്ചക്കുറവിനെ ഒരുപരിധിവരെ ഇല്ലാതാക്കുമെന്ന് ഈയടുത്തകാലത്ത് നടന്ന പഠനങ്ങള്‍ തെളിയിക്കുകയുണ്ടായി. ഇതില്‍ അടങ്ങിയിരിക്കുന്ന ലൂട്ടിന്‍ എന്ന ആന്റി ഓക്സിഡെന്റിനാണ് കാഴ്ച്ചക്കുറവിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളത്‌.

3. ഗ്രീന്‍പീസ്‌

കടലകളുടെ ഇനത്തില്‍ പെടുന്ന ഈ ഗ്രീന്‍ പീസില്‍ ധാരാളം പോഷക മൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഒപ്പം ഗ്രീന്‍ പീസിന് വയറില്‍ വരുന്ന ഉദരക്യാന്‍സറിനെ ചെറുക്കുവാനുള്ള കഴിവുമുണ്ട്.

4. ചുവന്നമുളക്

മലയാളികളുടെ ഭക്ഷണരീതികളിലെ പ്രധാന ചേരുവയാണ് മുളക്. ഇതില്‍ ചുവന്ന മുളകിന് നാം അധിക പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഈ മുളകിന്റെ ദിനം ദിന ഉപയോഗം ഹൃദയധമനികളിലെ കൊഴുപ്പ് അടിഞ്ഞുകൂടലിനെ ഇല്ലാതാക്കാന്‍ വളരെ ഉത്തമമാണ്. അതിനാല്‍ തന്നെ ഇതിന്റെ ഉപയോഗം ഹൃദ്രോഗങ്ങളെ നിങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യും.

5. ചീര

ഏറ്റവും ആരോഗ്യപ്രദമായ ഒരു പച്ചക്കറിയാണ് ചീര. ദിവസവും ചീരകഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ച്ചശക്തി കൂടുന്നതിനും കാരണമാകുന്നു.