ആറു വയസ്സുകാരിയായ എമിലി ബ്ലാന്‍ഡ് ജനിച്ചത് മുതല്‍ ഋഷി എന്ന് പേരുള്ള ഈ ആള്‍ക്കുരങ്ങുമായി സൌഹൃദത്തിലാണ്. ഋഷിയോടൊപ്പം ഊണിലും ഉറക്കത്തിലും കഴിച്ചു കൂട്ടി ദിവസങ്ങള്‍ തള്ളി നീക്കുകയായിരുന്നു എമിലി. എന്നാലിപ്പോള്‍ ഈ ആള്‍ക്കുരങ്ങിനെ എമിലിയില്‍ നിന്നും അകറ്റുവാന്‍ നോക്കുകയാണ് അതിനെ വളര്‍ത്തുന്നവര്‍ . ദിനം തോറും ഭീമാകാരനായി വളരുന്ന ഋഷി എമിലിക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കി തുടങ്ങും എന്ന് ഭയന്നാണ് ഋഷിയെ എമിലിയില്‍ നിന്നും അകറ്റുവാന്‍ ശ്രമിക്കുന്നത്.
ഇപ്പോള്‍ 30 കിലോ ഭാരമുള്ള ഋഷി അടുത്ത 18 മാസത്തിനുള്ളില്‍ ഡബിള്‍ സൈസായി വളരുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്. ഇപ്പോള്‍ തന്നെ അവനു ഒരു മനുഷ്യനെ പോക്കുവനുള്ള ശക്തിയുണ്ട്. 2008 ല്‍ ഇവരാദ്യം കണ്ടു മുട്ടുമ്പോള്‍ എമിലിക്ക് ഋഷിയെക്കാള്‍ വലുപ്പം ഉണ്ടായിരുന്നു. എമിലിയുടെ ഫോട്ടോഗ്രാഫര്‍ ആയ അച്ഛന് ഒരു വര്‍ക്ക് ചെയ്യാന്‍ വേണ്ടിയാണ് മൃഗശാലയില്‍ ഉള്ള ഋഷിയെ എമിലിക്ക് പരിചയപ്പെടുത്തുന്നത്. വളരെ പെട്ടെന്ന് തന്നെ അവര്‍ അടുക്കുകയായിരുന്നു.
അതിനു ശേഷം ഇടയ്ക്കിടെ എമിലിയുടെ അച്ഛന് ഋഷിയെ കാണിക്കുവാനായി എമിലിയെ മൃഗശാലയില്‍ കൊണ്ട് പോവുമായിരുന്നു. അവസാനമായി ഋഷി എമിലിയുടെ വീട്ടിലും എത്തിയിരുന്നു. അവര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ കളിച്ചുല്ലസിച്ചു, എന്നാല്‍ ഇനിയത് നടക്കില്ല എന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്.

എന്നാല്‍ എമിലി അത്ര സങ്കടപ്പെടേണ്ട കാര്യമില്ല എന്നാണ് മൃഗശാല അധികൃതരുടെ പക്ഷം. ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാന്‍ ഋഷി പഠിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇനി മുതല്‍ ഒരു വെബ്കാം വഴി ഇരുവര്‍ക്കും വീഡിയോ ചാറ്റ് ചെയ്യാം എന്നാണ് മൃഗശാല അധികൃതരുടെ പക്ഷം.