ആഴക്കടലില്‍ അഞ്ചു മിനുട്ടോളം ശ്വാസം വിടാതെ മീന്‍ പിടിക്കുന്ന മുക്കുവന്‍ അല്ഭുതമാകുന്നു !

07

കരയില്‍ നിന്നും 65 അടിയോളം താഴെ നടന്നു മീന്‍ പിടിക്കാന്‍ ഈ ഇന്തോനേഷ്യക്കാരനെ ആരാണ് പഠിപ്പിച്ചതെന്നു വ്യക്തമല്ല. ശ്വസന സഹായിയോ അങ്ങിനെ മുങ്ങല്‍ വിദഗ്ദര്‍ നീന്തുവാന്‍ ഉപയോഗിക്കുന്ന ഒരു കാര്യവും ഉപയോഗിക്കാതെ വെറും അണ്ടര്‍വെയറില്‍ മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ചാട്ടുളിയുമായി കടലിലേക്ക് എടുത്തു ചാടുന്ന ഇയാളെ കുറിച്ച് അടുത്ത കാലത്താണ് ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയത്.

കരയില്‍ നിന്നും കഴിയാവുന്നത്ര ശ്വാസം വലിച്ചു പിടിച്ചായിരിക്കും കക്ഷി കടലിലേക്ക് എടുത്തു ചാടുക. സുല്‍ബിന്‍ എന്ന് പേരുള്ള ഈ മുക്കുവന്‍ ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുനവനായി മാറിയിരിക്കുന്നു. ബജാവു എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വംശജനാണ് സുല്‍മിന്‍. കടലില്‍ ജനിച്ച് കടലില്‍ തന്നെ ജീവിച്ച് കടലില്‍ തന്നെ മരിക്കുന്ന ഈ വംശം ഇപ്പോള്‍ ഇന്തോനേഷ്യയില്‍ ചുരുങ്ങി വരുന്ന സന്ദര്‍ഭത്തില്‍ ആണ് ബിബിസി ഡോക്യുമെന്‍ററി ഇറക്കിയത്.

01

ഈ കടല്‍ ജിപ്സികളെ പ്രധാനമായും കണ്ടു വരുന്നത് മലേഷ്യയിലും ഇന്തോനേഷ്യയിലുമാണ്. ഹൌസ്‌ബോട്ടുകളിലാണ് അവര്‍ ജീവിക്കുക. ജീവിതത്തിന്റെ മിക്ക സമയങ്ങളിലും അവര്‍ കടലില്‍ തന്നെ ആയിരിക്കും. കരയില്‍ ആകുമ്പോള്‍ അവര്‍ക്ക് അസുഖം വരെ പിടിപെടാറുണ്ടന്ന് ഇവരെ കുറിച്ച് പഠനം നടത്തിയ വിദഗ്ദര്‍ പറയുന്നു.

02

ഇവരുടെ ഈ കടലിലെ ജീവിതവും കടലിലേക്ക് എടുത്തു ചാട്ടവും കാരണം വളരെ ചെറുപ്പത്തില്‍ തന്നെ ഇവരുടെ ചെവി അടിച്ചു പോവുകയും ബധിരരാവുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ വീഡിയോ കാണുക.

03

04

05

06

08

09

10

11

12

13

14

15

16

17

18