ഇംഗ്ലീഷുകാരെ കൊണ്ട് ട്രെയിനില്‍ കക്കൂസ് പണിയിപ്പിച്ച ബംഗാളിയുടെ ഇംഗ്ലീഷ് കത്ത്

Spread the love

new

ഇന്ത്യന്‍ റെയില്‍വേ നിലവില്‍ വന്നിട്ട് 162 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 1853 ഏപ്രില്‍ 16നാണ് ഇന്ത്യന്‍ റെയില്‍വേ സ്ഥാപിക്കപെട്ടത്. മുംബൈയില്‍ നിന്ന് താനെ വരെ നീളുന്ന ഒരു റെയില്‍പാതയായിരുന്നു ആദ്യം നിര്‍മിക്കപെട്ടത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയുടേത്. നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ അയല്‍രാജ്യങ്ങളിലേക്കും ഇന്ത്യയുടെ റെയില്‍പാതകള്‍ നീളുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയിലൂടെ ദിവസങ്ങള്‍ നീണ്ട യാത്ര നടത്തുമ്പോള്‍ ട്രെയിനില്‍ തന്നെ നമുക്ക് കുളിയും നനയും ഒക്കെ ചെയ്യേണ്ടതായി വരും. പക്ഷെ ഒരുകാലത്ത് ട്രെയിനില്‍ ഈ സേവനങ്ങളും സൗകര്യങ്ങളും ഒന്നും ലഭ്യമല്ലായിരുന്നു. പിന്നീട് ഇന്ത്യ ഭരിച്ചിരുന്ന ഇംഗ്ലീഷുകാര്‍ ട്രെയിനില്‍ കക്കൂസ് കൊണ്ട് വന്നു. ഇതിനു പിന്നില്‍ ഒരു ബംഗാളിയുടെ ഇംഗ്ലീഷ് കത്തുണ്ട് എന്നാണ് ഐതീഹ്യം.

ആ കഥ ഇങ്ങനെ…

ആദ്യകാലത്തെ തീവണ്ടികളില്‍ കക്കൂസ് സൗകര്യം ലഭ്യമായിരുന്നില്ല. 1909ല്‍ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന ഓഖില്‍ ചന്ദ്ര സെന്‍ എന്ന ബംഗാളിക്ക് രണ്ടിന് പോകാന്‍ മുട്ടിയതോടെയാണ് ബ്രിട്ടീഷുകാര്‍ തീവണ്ടികളില്‍ കക്കൂസ് സൗകര്യം ലഭ്യമാക്കാന്‍ തീരുമാനിച്ചത്.

ഓഖില്‍ ചന്ദ്ര ബ്രിട്ടീഷുകാര്‍ക്ക് ഇംഗ്ലീഷില്‍ എഴുതിയ കത്ത് വായിച്ച് ബ്രിട്ടീഷുകാര്‍ ട്രെയിനില്‍ കക്കൂസ് കൊണ്ട് വന്നു എന്നാണ് ഐതിഹ്യം. ആ കത്ത് ഇങ്ങനെയായിരുന്നു…

ഓഖില്‍ ചന്ദ്ര സെന്‍ എഴുതിയ ഇംഗ്ലീഷ് കത്ത്…

af