“..ഇങ്ങനെ പോയാല്‍ കേരളത്തിലെ കന്യാസ്ത്രീ മഠങ്ങള്‍ അടച്ചുപൂട്ടേണ്ടി വരും…” – ഫാദര്‍ സ്റ്റീഫന്‍ ആലത്തറ..

stephen-alathara

ഇങ്ങിനെ പോയാല്‍ 25 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സകല കന്യാസ്ത്രീ മഠങ്ങളും അടച്ചുപൂട്ടേണ്ടി വരുമെന്ന് കേരള കത്തോലിക്ക ബിഷപ്പ് കൌണ്‍സില്‍ (കെസിബിസി) വക്താവ് ഡോ സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.

ഇങ്ങനെ സംഭവിച്ചാല്‍ അത് ചരിത്രത്തിന്‍റെ ഭാഗം മാത്രമാണ്. യുറോപിയന്‍ രാജ്യങ്ങളില്‍ ഇത് സംഭവിച്ചിട്ട്‌ കാലങ്ങളായി. 1800കളില്‍ മാത്രമാണ് കേരളത്തില്‍ കോണ്‍വെന്റ്റുകള്‍ രൂപപെട്ടത് എന്നതും വിസ്മരിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഴുത്തുകാരന്‍, അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ചിന്തകന്‍ എന്നീനിലകളില്‍ പ്രശസ്തനായ ഡോ സ്റ്റീഫന്‍ ആലത്തറ തന്‍റെ വിമര്‍ശനാത്മകമായ രചനകളിലൂടെ മലയാള സാഹിത്യ ലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ്..