ഇങ്ങനെ വേണം ഇഫ്താര്‍ വിരുന്ന് നടത്താന്‍; ഒരു ദുബായ് മാതൃക

new1

യുഎഇയിലെ ഒരു കൂട്ടം ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും വേറിട്ടൊരു ഇഫ്താര്‍ ഒരുക്കി ശ്രദ്ധേയമാവുകയാണ്.  വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സാഹയത്തോടെ അജ്മന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന അല്‍ ഇഹ്‌സാന്‍ എന്ന സന്നദ്ധ സംഘടനയാണ് ഇഫ്താര്‍ വിരുന്ന് കാര്യക്ഷമമായി നടത്തുന്നത്.

വിവിധ എമിറേറ്റുകളിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും നിര്‍മ്മാണ മേഖലയിലുള്‍പ്പടെയുള്ള സാധാരണക്കാരായ തൊഴിലാളികള്‍ക്കും വേണ്ടി ഇഫ്താര്‍ ഒരുക്കുകയാണിവര്‍.

നോമ്പ് തുറയ്ക്കുള്ള ഭക്ഷണം പ്രത്യേകം ബോക്‌സുകളിലാക്കിയാണ് വിതരണം ചെയ്യുന്നത്. മഗരിബ് നമസ്‌ക്കാരത്തിന് മുന്‍പാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നത്.

ഒട്ടേറെ പ്രമുഖ ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളുമാണ് ഇഫ്താര്‍ വിരുന്നിനായി പണവും ഭക്ഷണ സാധനങ്ങളും നല്‍കുന്നത്.