ഇങ്ങേരെ ചിരിപ്പിച്ചാല്‍ നിങ്ങള്‍ക്ക് 1 ലക്ഷം പോക്കറ്റിലിട്ടു പോകാം !

Untitled-1

യൂണിവേഴ്സിറ്റിക്കടുത്തുള്ള തേഞ്ഞിപ്പലം സ്വദേശി നിങ്ങള്‍ തരുന്ന ഓഫര്‍ അദ്ധേഹത്തെ എന്ത് കോപ്രായങ്ങള്‍ എങ്കിലും കാണിച്ച് ഒന്ന് ചിരിപ്പിച്ചാല്‍ ഒരു ലക്ഷം നല്‍കാമെന്നാണ്. എന്താ നിങ്ങള്‍ തയാറാണോ ? കോഴിക്കോട് ബീച്ചിനടുത്ത ഗുജറാത്തി സ്കൂള്‍ ഗ്രൌണ്ടില്‍ ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന മേളയിലാണ് രാഘവന്‍ എന്ന അത്ഭുത മനുഷ്യന്റെ പ്രദര്‍ശനം നടക്കുന്നത്. സംഗതി അദ്ധേഹത്തെ ചിരിപ്പിക്കാന്‍ നോക്കുന്ന പരിപാടി ആണെങ്കിലും ചിരിപ്പിക്കാന്‍ നോക്കുന്നവരുടെ കോപ്രായങ്ങള്‍ കണ്ടാല്‍ ആരും ചിരിക്കുമെന്നുറപ്പാണ്.

യോഗയും മെഡിറ്റേഷനുമാണ് തന്നെ ഈ സ്ഥിതിയിലേക്ക് എത്തിച്ചതെന്ന് രാഘവന്‍ ഏഷ്യാനെറ്റ്‌ ന്യൂസിനോട് വ്യക്തമാക്കി. 18 വര്‍ഷമായി ഈ പ്രകടനം നടത്തുന്ന തന്നെ ആര്‍ക്കും ഇതുവരെ ചിരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് രാഘവന്‍ പറയുന്നു. രാഘവന്റെ അടുത്ത ലക്‌ഷ്യം ഗിന്നസ് ബുക്കില്‍ കയറി പറ്റുക എന്നതാണ്. അതിനായി 48 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രകടനം നടത്തുവാന്‍ ഒരുങ്ങുകയാണ് രാഘവന്‍.