ഇതിലും ചെറിയ കളിപ്പാട്ട തീവണ്ടി ഉണ്ടാക്കാന്‍ പാടായിരിക്കും : വീഡിയോ

ഇതൊരു കൊച്ചുകുട്ടിയുടെയും സ്വപ്നമാണ് കൂകിവിളിച്ചു പുകയും വിട്ട് പാളത്തില്‍ക്കൂടി ചീറിപാഞ്ഞുപോകുന്ന ഒരു കളിപ്പാട്ട തീവണ്ടി വേണമെന്നത്. പക്ഷെ അത്തിന്റെയൊക്കെ വില കേള്‍ക്കുമ്പോള്‍ മാതാപിതാക്കളുടെ കണ്ണില്‍ നിന്നും പുക വരും.

പക്ഷെ ഒരു ബാറ്ററിയും നാല് ചെറിയ കാന്തങ്ങളും നീളമേറിയ ചെമ്പ്കമ്പികള്‍ ഉണ്ടങ്കില്‍ അതിമനോഹരമായ ഒരു കുഞ്ഞന്‍ തീവണ്ടി നിങ്ങള്ക്ക് നിര്‍മ്മിക്കാം. ആദ്യം ചെമ്പ്കമ്പി വളച്ചു വളച്ചു സ്പ്രിംഗ് രൂപത്തില്‍ ആക്കണം. എത്ര നീളത്തില്‍ നിര്‍മ്മിക്കുന്നോ അത്രയും നല്ലത്. പിന്നെ ബാറ്ററിഎടുത്തു ഈരണ്ടു കാന്തങ്ങള്‍ വീതം രണ്ടു വശങ്ങളിലും ചേര്‍ത്തു വയ്ക്കണം. ചേര്‍ത്തു വച്ചോ?

ഇനി ഈ ബാറ്ററി ട്രെയിനിന്‍റെ മാജിക് കാണാന്‍ താഴത്തെ വീഡിയോ ഒന്ന് കണ്ടു നോക്കു.