മലയാള സിനിമാചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിച്ചുകൊണ്ട് മുന്നേറുന്ന രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം നിലവിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ക്കുകയാണ്. മൂന്ന് കാലഘട്ടത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്, വിനായകന്, ഷൈന്‍ ടോം ചാക്കോ തുടങ്ങി എല്ലാവരും മരണ മാസ്സ് ആണെന്നേ ഒറ്റവാക്കില്‍ പറയുവാന്‍ സാധിക്കൂ. എല്ലാ താരങ്ങളുടെയും കഴിവില്‍ നൂറില്‍ നൂറു തന്നെ പുറത്തെടുപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു എന്നത് പ്രശംസനീയം. കമ്മട്ടിപ്പാടത്തിനു ബോളിവുഡില്‍ നിന്നും ആരാധകര്‍ ഉണ്ടെന്നത് ഒരു മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കാര്യമാണ്.
കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോ ഫെയ്സ് ബുക്കില്‍ കുറിച്ചപോലെ ഇത് എ പടം തന്നെയാണ്, ‘എ ക്ലാസ്സ് മൂവി’. തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ ‘നല്ല പൊളപ്പന്‍ മാസ്സ് പടം’. അന്യ ഭാഷകളില്‍ നിന്നും ഈ ചിത്രത്തിന് ആരാധകര്‍ കൂടിക്കൂടി വരുന്നത് തന്നെ ഇതിനു ഉദാഹരണമാണ്. ഇതേ ടീമിനെ വെച്ച് അന്യ ഭാഷകളില്‍ ചിത്രം റീമേയ്ക്ക് ചെയുവാന്‍ നിരവധി നിര്‍മ്മാതാക്കള്‍ കമ്മട്ടിപ്പാടത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പുറകെയാണെന്നും കേള്‍ക്കുന്നുണ്ട്. റീമേക്കുകള്‍ ഈ താരങ്ങളുടെ ബോളിവുഡ് പ്രവേശനത്തിന് വഴി ഒരുക്കട്ടെ എന്ന് നമുക്കും ആശിക്കാം. ഈ സിനിമയിലൂടെ തന്റെ താരപദവി ഒന്ന് കൂടെ ഉറപ്പിക്കാന്‍ ദുല്ഖറിനു സാധിച്ചു എന്ന് വേണമെങ്കില്‍ പറയാം. നിലവിലെ യുവ താരങ്ങളിലെ ക്രൌഡ് പുള്ളര്‍ ആണ് ദുല്‍ഖര്‍. തമിഴ് സിനിമാ സംവിധായകന് ഗൗതം വാസുദേവ മേനോന്-തല അജിത് കുമാര്‍ കൂട്ടുകെട്ടില്‍ പിറന്ന ‘യെന്നൈ അറിന്താല്‍’ എന്ന ചിത്രത്തിനു സമാനമായി വില്ലനു വളരെ വ്യക്തമായ സ്പേസ് കമ്മട്ടിപാടത്തിലെ വില്ലന്മാര്ക്കും സംവിധായകന് നല്‍കുന്നുണ്ട്.
പതിവ് രാജീവ് രവി സിനിമകളുടെ കൊച്ചി/വയലന്‍സ് ഗണത്തില്‍ കമ്മട്ടിപ്പാടവും പെടുന്നുണ്ടെങ്കിലും ഈ കൂട്ടായ്മയുടെ വിജയം നിര്‍മാതാവിന് മാത്രമല്ല നേട്ടം ഉണ്ടാക്കി കൊടുത്തത്, ഓരോ നടന്മാരുടേയും ഒഫീഷ്യല്‍ പേജുകളില്‍ ആയിരക്കണക്കിനും, പതിനായിരക്കണക്കിനും ലൈക്കുകളും നേടി കൊടുത്തു. കമ്മട്ടിപ്പാടത്തിലെ അഭിനേതാക്കള്‍ സിനിമാ ആസ്വാദകരില്‍ ചെലുത്തിയ ആവേശം ഇതിലൂടെ വ്യക്തമാണ്. കമ്മട്ടിപ്പാടത്തിന്റെ വിജയം ലൈക് നല്കി സന്തോഷം അറിയിക്കുന്നവരും ഉണ്ട്. എന്തായാലും പ്രേക്ഷകര്‍ ഒന്നടങ്കം, ഒരേ സ്വരത്തില്‍ പറയുന്നു; രാജീവ് രവി…., നിങ്ങള്‍ കൊല മാസ്സ് ആണ്, കൊല മാസ്സ്..!!