സമയം:7
ദിവസം:ജൂലായ് മാസത്തിലെ ഒരു ശനിയാഴ്ച

പതിവുപോലെ തിരുവനന്തപുരത്തുനിന്നും തിരുവല്ലയിലെത്താന്‍ ഞാന്‍ റെയില്‍വേ സ്‌റെഷനില്‍ എത്തി,കൂടെ എന്റെ സഹപ്രവര്‍ത്തകയും.ജനാലയ്ക്ക് അരികെ സീറ്റ് കിട്ടി.എതിര്‍വശത്തായി കാഴ്ചയില്‍ 60ഓളം വയസ്സ് തോന്നിക്കുന്ന ഒരൂ സ്ത്രീ ഇരുന്ന ചായ കുടിക്കുന്നു .നിറം മങ്ങിയ സാരി,കയ്യില്‍ ഓരു ഭാണ്ടാക്കെട്ട്.അവരെ ശ്രദ്ധിച്ചപ്പോള്‍ അവര്‍ അന്ധയാനെന്ന്! എനിക്ക് മനസ്സിലായി.സാരിത്തലപ്പു കൊണ്ട് അവര്‍ തല മറച്ചിരുന്നു .ഒരു സ്ത്രീ അവരുടെ അടുത്ത് വന്നിരു.അവര്‍ സംസാരിക്കുവാനും തുടങ്ങി.. തമിഴില്‍ അവരുടെ സംസാരം ഞങ്ങള്‍ കൌതുകത്തോടെ കേട്ടിരുന്നു…

‘എങ്ക അപ്പ ഒരു ഊരെ പെത്ത് വെച്ച്ചിരുന്തത്’അവര്‍ പറഞ്ഞു തുടങ്ങി.അവര്‍ തന്റെ കഥയുടെ ഭാണ്ടാമഴിക്കുകയായിരുന്നു.അവര്‍ നിര്‍വികാരയായി കാണപ്പെട്ടു,കുഴിഞ്ഞു താണ കണ്ണുകളില്‍ ഞാന്‍ ഒരിക്കലും നിരാശ കണ്ടില്ല മറിച്ച് വിധിയോടു പൊരുതാനുള്ള വെമ്പല്‍ കണ്ടു.

പട്ടിണിയുടെ ബാല്യത്തിലും അവര്‍ നന്നായി പഠിച്ചു,തനിയെ പഠിച്ച് വക്കീലായി.അവരുടെ ഭര്‍ത്ത്തവൊരു പോലീസുകാരനായിരുന്നു.ജീവിത യാത്രയിലേപ്പോഴോ ഒരു മകളെയും സമ്മാനിച്ച് അയാള്‍ അവരെ ഉപേക്ഷിച്ച് പോയി .തോല്‍ക്കുവാന്‍ അവര്‍ തയ്യാറല്ലായിരുന്നു .വീടുകളില്‍ അരിമാവ് വിറ്റ് മകളെ വളര്‍ത്തി.അവളെ ഡോക്ടര്‍ ആയി കാണാന്‍ അവര്‍ ആഗ്രഹിച്ച്ചു. എന്നാല്‍ ആ മകളും അവര്‍ക്ക് നല്‍കിയത് നൊമ്പരമായിരുന്നു . അവള്‍ ഒരു ധനികപുത്രനെ പ്രണയിച്ച് ഒളിച്ചോടി.അവന്‍ അവള്‍ക്കൊരു കുഞ്ഞിനെ സമ്മാനിച്ച് അവളെ ഉപേക്ഷിച്ചു. അവര്‍ മകള്‍ക്ക് വേണ്ടി കേസ് കൊടുത്തു.. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്റ്റ് അവര്‍ കോടതിയിലെത്തി. കേസ് നടക്കുകയാണ്. മകള്‍ തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ അഭിനയിക്കുന്നുണ്ട്,.

അടുത്തിരുന്ന സ്ത്രീ അവര്‍ക്ക് കൊല്ലത്ത് എത്തിയപ്പോള്‍ ചായ വാങ്ങി നല്‍കി.’മലയാളികള്‍ നല്ലവരാ, ആനുന്ങ്ങലോ പെന്നുങ്ങലോ ആരുമാകട്ടെ അവര്‍ റോഡ് കടക്കാന്‍ എന്നെ സഹായിക്കും,ഒന്ന് കാല്‍ തെറ്റിയാല്‍ കൈത്താങ്ങ് തരും. എന്നാല്‍ എന്റെ നാട്ടുകാര്‍ അങ്ങനെ അല്ലാ.. എരുമകള്‍’അവര്‍ പറഞ്ഞു.. സദാചാരം കൊണ്ട് മറയിട്ട മലയാളികാളും ഉണ്ട് എന്ന്! എനിക്ക് പറയണം എന്നുണ്ടായിരുന്നു..

അവരുടെ ഈ പറഞ്ഞ സംഭാഷണങ്ങളില്‍ ഒന്നും അവരുടെ കണ്ണ് നിറഞ്ഞോ കണ്ടമിടരിയോ ഞാന്‍ കണ്ടില്ല..എന്നാല്‍ അവര്‍ ഒരിക്കല്‍ കരഞ്ഞു,തന്റെ കാഴ്ച് നഷ്ടപ്പെട്ട കാര്യം പറഞ്ഞപ്പോള്‍. ചികിത്സ ചെയ്യുന്നുണ്ട് എന്നെ തളര്ത്തന്‍ ഒന്നിനുമാവില്ല എന്ന അവരുടെ നിശ്ചയടാര്ഷ്ട്യം എന്നെ ആകര്‍ഷിച്ചു.

അവര്‍ ഒരു പുരുഷ വിരോധിയയിരുന്നു. അവരുടെ ജീവിതംഅതാവാം അവരെ അങ്ങനെ ആക്കി മാറ്റിയത് .
ട്രെയിന്‍ തിരുവല്ലയിലേക്ക് അടുക്കുമ്പോഴും അവര്‍ എന്തൊക്കെയോ സംസാരിക്കുകയായിരുന്നു. വീട്ടിലേക്കുള്ള ബസില്‍ ഇരിക്കുമ്പോഴും ഞാന്‍ അവരെ ഓര്‍ത്തു.പ്രണയം സഫലമാവത്തവരും,പരീക്ഷയില്‍ തോല്‍ക്കുന്നവരും ഒക്കെ ജീവെനോടുക്കുന്ന ഈ യുഗത്തില്‍ നാം മാത്രുകയക്കെണ്ടാത് അവരെ പോലുല്ലവരെയാണ്. ഞാന്‍ റെയില്‍വേ സ്ടഷനില്‍ ഇപ്പോഴും തിരയുംസാരിത്തലപ്പാല്‍ തല മറച്ച ആ സ്ത്രീയെ..

കഥകളും കവിതകളും ഇഷ്ടപ്പെടുന്നൊരു പത്തനംതിട്ടക്കാരന്‍ ....