Share The Article

art_sreesanth_20130516153025545651-620x349

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്കപ്പെട്ട മലയാളി താരം ശ്രീശാന്തിന്റെ രണ്ടാം വരവ് ഉടനുണ്ടാകുമോ ? എത്രയേറെ കളിയാക്കിയിട്ടുണ്ടെങ്കിലും, വിലക്കപ്പെട്ടതിനു ശേഷം ശ്രീശാന്തിനെ കുറിച്ച് മലയാളി അറിയുവാന്‍ ആഗ്രഹിക്കുന്ന ചോദ്യമിതാണ്. കഴിഞ്ഞ ദിവസമുണ്ടായ കോടതി പരാമര്‍ശങ്ങള്‍ ശുഭ സൂചനയായാണ് ഒരോ ക്രിക്കറ്റ് പ്രേമിയും കാണുന്നത്.

2013 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിക്കര്‍ ക്രീസില്‍ നിന്ന് പോലും ശ്രീശാന്തിന് പിന്‍വാങ്ങേണ്ടി വന്നത്. സംഭവത്തിനെ തുടര്‍ന്ന് അറസ്റ്റിലായ ശ്രീ ഇപ്പോള്‍ ജ്യാമത്തിലാണ് പുറത്തുള്ളത്.

വിചാരണ നടക്കുന്ന ദില്ലി കോടതിയില്‍ നിന്നും പ്രതീക്ഷ നല്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം, പുറത്തുവന്നത്.’ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നും,അയാള്‍ക്കെതിരെ എന്ത് തെളിവാണുള്ളതെന്നും ‘ കഴിഞ്ഞ ദിവസം കോടതി ആരാഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ആദ്യം മുതലെ ശ്രീശാന്തിന്റെ നിലപാട്.

‘ഇന്നുണ്ടായ സംഭവത്തില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പലപ്രാവശ്യം പറഞ്ഞു. ഏറെ ഭാഗ്യവാനാണ് താന്‍, കുടുംബവും, ഭാര്യയും , സുഹൃത്തുക്കളുമൊക്കെ എനിക്കൊപ്പം ഉറച്ചു നിന്നു. ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്’ കോടതി പരാമര്‍ശത്തിന് ശേഷം ശ്രീശാന്ത് പറഞ്ഞു.

‘ആര്‍ക്കെതിരേയും പരാതിയില്ല, ഉടന്‍ തന്നെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണം’ ശ്രീ കൂട്ടിച്ചേര്‍ത്തു. ശ്രീശാന്തിന്റെ അറസ്റ്റിനു ശേഷം, അദ്ദേഹത്തെയും മറ്റു പ്രതികളേയും ബിസിസിഐ ആജീവനാന്തം വിലക്കിയിരുന്നു.