ഇനി ആപ്പിളിന്‍റെ ഫോണ്‍ സംസങ്ങ് ഉണ്ടാക്കും.!

samsung-190814

ഒരു ഫോണ്‍ എന്ന് പറയുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്..അതെ, അതു തന്നെ…ഐഫോണ്‍..!!! ഒരു ഐഫോണ്‍ സ്വന്തമാക്കാന്‍ കൊതിക്കാത്ത ആരെങ്കിലും ഈ ഭൂമിയില്‍ ഉണ്ടാകുമോ ? സ്മാര്‍ട്ട്‌ ഫോണുകളുടെ രാജാവ്, അതാണ്‌ ആപ്പിള്‍ കമ്പനി അണിയിചൊരുക്കുന്ന ഐഫോണ്‍.!

ഐഫോണ്‍ 6,6എസ് എന്നിവ വിപണിയില്‍ എത്തിയ ശേഷം ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത ഇനി മുതല്‍ ആപ്പിള്‍ ഐഫോണ്‍ പ്രൊസസ്സറുകള്‍ ഉണ്ടാക്കുന്നത് ദക്ഷിണ കൊറിയന്‍ കമ്പനിയായ സംസങ്ങ് ആയിരിക്കും എന്നതാണ്. ഇന്ത്യയടക്കം നിരവധി രാജ്യാന്തര വിപണികളില്‍ ആപ്പിള്‍ ഫോണിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന കമ്പനിയാണ് സംസങ്ങ്.

ഐഫോണിന് വേണ്ട ചിപ്പുകളില്‍ 75 ശതമാനവും ഇനി നിര്‍മ്മിക്കുക അപ്പിള്‍ കമ്പനിയാകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സംസങ്ങിന്റെ ടെക്സാസില്‍ ഉള്ള പരീക്ഷണശാലയിലായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നും സംസങ്ങിനെ ഉദ്ധരിച്ചു ഒരു കൊറിയന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.