ഇനി കനലെരിയും കാലം

22

kanal

ശിക്കാര്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും എം. പത്മകുമാറും ഒന്നിക്കുന്ന ‘കനല്‍’ ഇതിനോടകം തന്നെ ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഏറെ സസ്‌പെന്‍സ് നിലനിര്‍ത്തി പുറത്തിറക്കിയ ആദ്യ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കനല്‍ എന്ന ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്.

  • സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ബോക്‌സ് ഓഫീസില്‍ വിജയം നേടിയ ശിക്കാര്‍ ആണ് മോഹന്‍ലാല്‍പത്മകുമാര്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രം. 2010ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും നേടുകയുണ്ടായി.

  • എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പതിനാലാമത്തെ ചിത്രമാണ് കനല്‍. വര്‍ഗം, വാസ്തവം, അമ്മക്കിളിക്കൂട്, ഇത് പാതിരാമണല്‍, പോളിടെക്‌നിക് എന്നിവയാണ് പത്മകുമാറിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍.

  • മോഹന്‍ലാലിനൊപ്പം അനൂപ് മേനോന്‍, അതുല്‍ കുല്‍ക്കര്‍ണി, ഹണി റോസ്, പ്രതാപ് പോത്തന്‍, നികിത എനിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  • എറണാകുളം, മൂന്നാര്‍, മൈസൂര്‍, ഹൈദരാബാദ്, ഗോവ, ഖത്തര്‍ എന്നിവയാണ് കനലിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

  • ഔസേപ്പച്ചന്‍, വിനു തോമസ് എന്നിവരാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നതും ഔസേപ്പച്ചന്‍ തന്നെയാണ്.

  • എസ്. സുരേഷ് ബാബു തിരക്കഥ ഒരുക്കിയിരിക്കുന്ന കനല്‍ നിര്‍മിച്ചിരിക്കുന്നത് അബ്രഹാം മാത്യുവാണ്. ആശീര്‍വാദ് സിനിമാസും നിര്‍മാണത്തില്‍ പങ്കാളികളാണ്.
  • വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് രഞ്ജന്‍ അബ്രഹാമും.

  • മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കനല്‍ 2015 ഒക്ടോബര്‍ 23ന് തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന്റെ ടീസര്‍ ഇവിടെ കാണാം:

Write Your Valuable Comments Below