ഇനി ഗള്‍ഫില്‍ ചുവപ്പുലൈറ്റ് മറികടന്നാല്‍ 48 മണിക്കൂര്‍ അകത്ത് കിടക്കും.!

1

Untitled-1

ഗള്‍ഫില്‍ ഗതാഗത നിയമങ്ങള്‍ ദിവസം കഴിയും തോറും ശക്തമാക്കുകയാണ്. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പല പുതിയ നിയമങ്ങളും ഭരണ പരിഷ്കാരങ്ങളും നിലവില്‍ കൊണ്ട് വന്നു കഴിഞ്ഞു.

വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ക്ക് കാരണം അശ്രദ്ധമായ ഡ്രൈവിംഗ് ആണെന്ന് മനസിലാക്കിയ ഭരണകൂടം ഇനി മുതല്‍ റോഡില്‍ ചുവപ്പുലൈറ്റ് മറികടന്നാല്‍ 48 മണിക്കൂര്‍ വരെ ഡ്രൈവര്‍  ജയിലില്‍ കിടക്കാം എന്ന് വ്യക്തമാക്കുന്നു.

അന്‍പത് റിയാല്‍ പിഴ, 24 മുതല്‍ 48 മണിക്കൂര്‍വരെ ജയില്‍വാസം രണ്ടാഴ്ചത്തേക്ക് വാഹനം കണ്ടുകെട്ടല്‍ തുടങ്ങിയ ശിക്ഷകളായിരിക്കും ലഭിക്കുക. ഒന്നില്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ ഒരാളുടെ പേരില്‍ ഉണ്ടെങ്കില്‍ അയാളെ പബ്ലിക് പ്രോസിക്യൂഷന് വിധേയമാക്കും.

 

Write Your Valuable Comments Below