ഇനി ദുബായില്‍ നിന്നും അബൂദാബിയിലേക്ക് കേവലം 15 മിനുട്ട് കൊണ്ടെത്താം !

111208120047-peter-diamandis-thumbnail-horizontal-gallery

അതെ നിങ്ങള്‍ക്ക് തെറ്റിയതല്ല, 150 ഓളം കിലോമീറ്റര്‍ ദൂരമുള്ള ദുബായില്‍ നിന്നും അബൂദാബിയിലെക്ക് ഇനി കേവലം 15 മിനുട്ട് കൊണ്ട് എത്താം എന്നാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രമുഖ ഫ്യൂച്ചറിസ്റ്റ് ആയ പീറ്റര്‍ ഡയമാണ്ടിസ് പറയുന്നത്. തന്റെ പുതിയ ആശയം പീറ്റര്‍ ഇന്ന് വൈകുന്നേരം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ വെച്ച് നടക്കുന്ന ആറാമത് ഡു സി ഇ ഓ ഫോറത്തില്‍ വെച്ച് അവതരിപ്പിക്കും.

ഹൈപ്പര്‍ ലൂപ്പ് ട്രാന്‍സ് പോര്‍ട്ടേഷന്‍ സിസ്റ്റം എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കേവലം 14.9 മിനുട്ട് കൊണ്ട് ദുബായില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള അബൂദാബിയില്‍ എത്താന്‍ സാധിക്കും എന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

2

ഇതിനു വേണ്ടിഹൈപ്പര്‍ ലൂപ്പ് ടെക്‌നോളജീസ് എന്ന പേരില്‍ ഒരു കമ്പനി തന്നെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഈ കമ്പനിയുടെ കീഴില്‍ കാര്‍ഗോ, പാസഞ്ചര്‍ ആവശ്യങ്ങള്‍ക്കായി ഇവര്‍ പുത്തന്‍ സംഭവങ്ങള്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണത്രെ.

ഇനി എന്താണ് ഈ സാങ്കേതിക വിദ്യ കൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത് എന്നറിയേണ്ടേ ? വണ്ടര്‍ലയിലും മറ്റും കാണുന്ന ഒരു ട്യൂബിലൂടെ അതിവേഗതയില്‍ സഞ്ചരിച്ച് മറുഭാഗത്ത് കൂടി പുറത്ത് വരുന്ന ഒരു തരം റൈഡ് കണ്ടിട്ടില്ലേ ? അതെ ആശയം ആണ് ഇവര്ഹൈപ്പര്‍ ലൂപ്പിലും സാധ്യമാക്കിയിരിക്കുന്നത്. അതായത് ഒരു നിയന്ത്രിത പരിസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു സ്ഥലവും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള ഒരു പ്രത്യേക തരം ട്യൂബ് ആണ് ഇവരുടെ സഞ്ചാര മാര്‍ഗം. അതിലൂടെ എത്രയും വേഗത്തില്‍ സഞ്ചാരം സാധ്യമാക്കുന്ന സാങ്കേതിക വിദ്യകള്‍ അതിന്റെ ഭാഗമായി അവര്‍ ഒരുക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കയറും മുന്‍പേ അങ്ങെത്താം എന്നര്‍ത്ഥം.

ഇതിന്റെ പരീക്ഷണ ‘പ്പറക്കല്‍’ അടുത്ത വര്‍ഷം വിവിധ സ്ഥലങ്ങളില്‍ വെച്ച് നടത്തുമെന്ന്പീറ്റര്‍ ഡയമാണ്ടിസ് വ്യക്തമാക്കി. യു എ ഇ ക്ക് ഇത് വേണമെങ്കില്‍ 2020 ഓടെ തങ്ങള്‍ക്ക് അത് യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്തിനി യു എ ഇ ഭരണാധികാരികളുടെ കോര്‍ട്ടില്‍ ആണെന്ന് ചുരുക്കും. ലോകത്ത് എന്തും സാധ്യമാക്കാവുന്ന ചങ്കൂറ്റമുള്ള അവര്‍ ഇതിനായി ഇറങ്ങുമെന്ന് വിശ്വസിക്കാം.