Share The Article

3a9098d2-8c4e-4cd3-91c4-e2e4599f683f

നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാകുന്നു. അഥവാ ഇനി നിയമങ്ങള്‍ കര്‍ശനമായി പാലിച്ചില്ലയെങ്കില്‍ “പ്രവാസം” അവസാനിപ്പിച്ച് നാട്ടിലേക്കുള്ള പ്ലെയിന്‍ പിടിക്കേണ്ടി വരും !

നിയമ ലംഘനം നടത്തുന്ന വിദേശികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്താനും ക്രിമിനല്‍, തൊഴില്‍ നിയമ ലംഘനങ്ങളില്‍ ശിക്ഷ ലഭിക്കുന്നവര്‍ക്ക് തൊഴില്‍ വിസ അനുവദിക്കേണ്ടെയെന്നും ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത തീരുമാനം.

സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എവിടെയെങ്കിലും കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് നാടുകടത്തുന്നവര്‍ക്ക് പിന്നീട് മറ്റൊരു ഗള്‍ഫ് രാജ്യങ്ങളിലും തൊഴില്‍ വിസ അനുവദിക്കില്ല.

ക്രിമിനല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ വിലക്ക് സ്വാഗതാര്‍ഹമാണെങ്കിലും തൊഴില്‍ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ജി.സി.സി രാഷ്ട്രങ്ങളില്‍ വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.