Share The Article

brwemastrer

പാമ്പിന്റെ വിഷം ഒര്‍ജിനല്‍ ഒന്നും അല്ല. പ്രമുഖ മദ്യ നിര്‍മ്മാതാക്കളായ ബ്ര്യൂമെസ്റ്റര്‍ വിപണിയില്‍ എത്തിക്കുന്ന ഏറ്റുവും പുതിയ ബിയറിന്റെ പേരാണ് ‘സ്‌നേക്ക് വെനം’, അതായത് പാമ്പിന്റെ വിഷം..!!!

ബിയര്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളിക്ക് അത്ര പിടിക്കില്ല, കാരണം ബിയര്‍ അങ്ങനെ തലയ്ക്ക് പിടിക്കാറില്ല. അതിനു വീര്യം കുറവാണ് എന്ന് തന്നെ പറയാം. പക്ഷെ ഇപ്പോള്‍ബ്ര്യൂമെസ്റ്റര്‍ വിപണിയില്‍ എത്തിക്കുന്ന ‘സ്‌നേക്ക് വെനം’ വീര്യത്തിന്റെ കാര്യത്തില്‍ നമ്പര്‍ 1 ആണ്. വീര്യത്തിന്റെ കാര്യത്തില്‍ ഇവന്‍ ബ്രാണ്ടിയെയും റമ്മിനെയും ഒക്കെ തോല്‍പിക്കുമെന്നു ആര്‍ക്കും ഒരു സംശയവും വേണ്ട.

ഇതില്‍ 67.7 ശതമാനമാണ് ആള്‍ക്കഹോള്‍ കണ്ടന്റ്. സാധാരണ ബിയറില്‍ ഇതു വെറും 5 ശതമാനം മാത്രമാണ്. വിസ്‌ക്കി, റം എന്നി ഇന്ത്യയുടെ ദേശിയ പാനിയങ്ങളില്‍ ആള്‍ക്കഹോള്‍ കണ്ടന്റ് 50 ശതമാനത്തില്‍ താഴെ മാത്രമാണ്.

ഇനി ഒരു കാര്യം കൂടി പറയാം, ഒരു കുപ്പി ‘സ്‌നേക്ക് വെനം’ ഒറ്റ അടിക്കു കഴിക്കുന്നവന്‍ ഓണ്‍ സ്‌പോട്ട് തട്ടി പോകുമെന്ന് കമ്പനി തന്നെ ഉറപ്പ് പറയുന്നുണ്ട്. ഇത്രയധികം ആള്‍ക്കഹോളുള്ള പാനീയം ഒറ്റയടിക്ക് അകത്ത് ചെന്നാല്‍ രക്ത സമ്മര്‍ദ്ദം ഉയര്‍ന്ന് മരണം സംഭവിക്കും എന്ന് കമ്പനിക്ക് അറിയാം..!!!

ഇപ്പോള്‍ ഈ ബ്രാന്‍ഡ് ഇന്തയില്‍ ലഭ്യമല്ല എന്നത് ചില മദ്യ പ്രേമികളെ നിരാശയിലാക്കുമെങ്കിലും, അവരുടെ കുടുംബങ്ങള്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം..!!!