ഇനി മൊബൈല്‍ ക്യാമറയിലൂടെയും ക്യാന്‍സര്‍ തിരിച്ചറിയാം

5

bryanshaw

മൊബെല്‍ ഫോണ്‍ ക്യാമറയിലൂടെ കുഞ്ഞുങ്ങളുടെ കണ്ണിനെ ബാധിക്കുന്ന ക്യാന്‍സറിനെ തിരിച്ചറിയാന്‍ കഴിയുമെന്ന് ബ്രിട്ടണിലെ ‘ചൈല്‍ഡ്ഹുഡ് ഐ ക്യാന്‍സര്‍ ട്രസ്റ്റ് ‘ വെളിപ്പെടുത്തി. കൊച്ചുകുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റിനബ്ലാസ്റ്റോമ എന്ന ക്യാന്‍സറാണ് മൊബെല്‍ ഫോണ്‍ ക്യാമറയുടെ ഫ്‌ളാഷിലൂടെ തിരിച്ചറിയാന്‍ സാധിക്കുന്നത്. ഇത് കുട്ടികളുടെ കണ്ണിന്റേയും ജീവന്റേയും സുരക്ഷക്ക് വളരെ ഉപകാരപ്രദമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

‘റെറ്റിനബ്ലാസ്‌റ്റോമ’ അപൂര്‍വമായി മാത്രം കാണുന്ന ക്യാന്‍സറാണ്, ബ്രിട്ടണില്‍ വര്‍ഷം 4050 കുട്ടികളില്‍ മാത്രമാണ് ഇത് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. രോഗം തുടക്കത്തിലേ തിരിച്ചറിഞ്ഞ് അതിവേഗത്തില്‍ പടരുന്നതില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയും എന്നാണ് ‘ചൈല്‍ഡ്ഹുഡ് ഐ ക്യാന്‍സര്‍ ട്രസ്റ്റ്’ പറയുന്നത്, ഒപ്പം ഇതിന്റെ പ്രചാരണത്തിനായി അവര്‍ ഒരു പോസ്റ്റര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരു കുഞ്ഞിന്റെ ക്ലോസപ് ചിത്രമാണ് ഇതിനായി അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ കൃഷ്ണമണികള്‍ക്ക് അസാധാരണമായ പ്രത്യേകതകള്‍ ഒന്നും ഉണ്ടാകില്ല. എന്നാല്‍ മൊബെല്‍ ഫ്‌ലാഷ് വീഴുമ്പോള്‍ ഒരു കൃഷ്ണമണി വെളുത്തിരിക്കുന്നതായി കാണാം. ഇങ്ങനെയാണ് കുട്ടികളിലെ ‘റെറ്റിനബ്ലാസ്റ്റോമ’ തിരിച്ചറിയാന്‍ സാധിക്കുന്നത്.

കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന ഈ രോഗം കണ്ണിനെ മുഴുവനായും പിന്നെ തലച്ചോറിനേയും ബാധിക്കും, തുടര്‍ന്ന് രോഗി രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാകും. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ ക്യാന്‍സര്‍ തിരിച്ചറിഞ്ഞാല്‍ കണ്ണുമാത്രമല്ല കുഞ്ഞിന്റെ ജീവനും രക്ഷിക്കാന്‍ കഴിയുമെന്നാണ് ചൈല്‍ഡ്ഹുഡ് അധികൃതര്‍ വ്യക്തമാക്കിയത്.

Write Your Valuable Comments Below