Protection-for-Old-–-Airbag-Prevents-Damage-to-Hip-Bone5-610x346

റോഡപകടങ്ങളില്‍ നിന്നും യാത്രക്കാരെ സംരക്ഷിക്കാന്‍ കാര്‍ കമ്പനിക്കാര്‍ പല സുരക്ഷസംവിധാനങ്ങളും അവരുടെ കാറില്‍ ഒരുക്കിയിട്ടുണ്ട്. സീറ്റ്ബെല്‍റ്റ്‌, എയര്‍ബാഗ്‌ തുടങ്ങി അത്യാധുനിക സുരക്ഷസംവിധാനങ്ങള്‍ ഉണ്ടെങ്കിലും നട്ടെല്ലിനെ സംരക്ഷിക്കാന്‍ കാര്യമായ സുരക്ഷസംവിധാങ്ങള്‍ ഒന്നും തന്നെയില്ല.

Protection-for-Old-–-Airbag-Prevents-Damage-to-Hip-Bone-610x282

ആക്ടീവ്പ്രൊട്ടെക്ടീവ് എന്ന ടാന്‍സില്‍വാനിയന്‍ കമ്പനി നട്ടെല്ലിന് സംരക്ഷണമേകുന്ന പുതിയ ബെല്‍റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. കമ്പനിയുടെ ചീഫ് എഞ്ചിനീയര്‍ റോബര്‍ട്ട്‌ ബാക്ക്മാന്‍ ഒരു ആശുപത്രിയില്‍ ഡോക്റ്റര്‍ ആയി ജോലിചെയ്യുമ്പോഴായിരുന്നു ഇത്തരമൊരു ആശയം മനസില്‍ ഉദിച്ചത്. പലപ്പോഴും ചെറിയ വീഴ്ചകളില്‍ നിന്ന്പോലും വലിയ ക്ഷതങ്ങള്‍ പറ്റുന്നത് വയസ്സായവര്‍ക്കാണ്. അതുകൊണ്ട് വയസ്സായവര്‍ക്ക് മുന്‍ഗണന നല്‍കിയാണ്‌ ബെല്‍റ്റിന്‍റെ രൂപകല്‍പ്പന നടത്തിയിട്ടുള്ളതും.

Protection-for-Old-–-Airbag-Prevents-Damage-to-Hip-Bone4-610x305

3ഡി മോഷന്‍ സെന്‍സറുകള്‍ ഘടിപ്പിച്ച ഈ ബെല്‍റ്റ്‌ വീഴ്ചയുടെ ആഘാതത്തെ വിലയിരുത്തും. ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍  ബെല്‍റ്റിലുള്ള ചെറിയ ചെറിയ അറകളിലെക്ക് തണുത്ത ഗ്യാസ് കടത്തിവിടും. വീഴ്ചയുടെ 90 ശതമാനം ആഘാതവും കുറയ്ക്കാന്‍ ഈ ബെല്‍റ്റിനാകുമെന്നാണ് കമ്പനി അവകാശപെടുന്നത്.

2016 ഓടെ ഈ ബെല്‍റ്റ്‌ വിപണിയിലെത്തിക്കാന്‍ സാധിക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.