Share The Article

dileep

മലയാള സിനിമ ലോകം വളരെ ഞെട്ടലോടുകൂടെ കേട്ട ഒരു വാര്‍ത്തയാണ് ദിലീപ് മഞ്ജു വിവാഹമോചനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടുകാരുടെ എതിര്‍പ്പിനെ വകവേക്കാത് വിവാഹത്തിന് സമ്മതിച്ച് ദിലീപിനൊപ്പം ജിവിതം ആരംഭിച്ചതായിരുന്നു മഞ്ജു വാരിയര്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണ്ണമായി പിന്‍വാങ്ങിയ മഞ്ജു, പിന്നീട് കല്ല്യാണ്‍ ജ്വല്ലെഴ്സിന്‍റെ പരസ്യ ചിത്രത്തിലൂടെയാണ് ക്യാമറക്ക് മുന്‍പില്‍ വേണ്ടും എത്തിയത്. അതിന് ശേഷം, ഹൌ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ വീണ്ടും മുഖം കാണിച്ചു. എന്നാല്‍ പിന്നീട് കുടുംബബന്ധങ്ങളിലെ അസ്വാരസ്യം കൂടുകയും ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയുമാണ് ഉണ്ടായത്.

എന്നാല്‍ ഇവരുടെ മകള്‍ മീനാക്ഷി, ഇപ്പോള്‍ ദിലെപിനോപ്പമാണ് താമസം. ആലുവയിലെ വീട്ടില്‍ ദിലീപിനും അമ്മക്കുമൊപ്പം താമസിക്കുന്ന മീനാക്ഷിയുടെ സന്തഷമാണ് തന്റെ ജീവിതമെന്ന് ദിലീപ് പറയുന്നു.അതിനിടയില്‍ ദിലീപ് വീണ്ടും വിവാഹത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നും, താന്‍ ഇനിയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് പറയുന്നു. മകളുമോത്ത് സന്തോഷത്തോടെ ജീവിക്കാനാണ് താന്‍ ഇഷ്ട്ടപ്പെടുന്നതെന്നും ദിലീപ് പറയുന്നു. കഴിഞ്ഞിടെ മകള്‍ മീനാക്ഷിയുമോത്ത്  യൂറോപ്പ് മുഴുവന്‍ കറങ്ങിയിരുന്നു. മീനാക്ഷി ചെറിയ രീതിയില്‍ പോലും വിഷമിക്കാതിരിക്കാന്‍ എന്തും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും ദിലീപ് പറയുന്നു.

മലയാളി പ്രേക്ഷകരില്‍, കൂടുതലും കുടുംബപ്രേക്ഷകരാണ് തന്റെ ആരാധകര്‍ എന്നും, അവര്‍ ഇഷ്ട്ടപ്പെടുന്നത്തെ താന്‍ സിനിമയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളൂ എന്ന് ദിലീപ് പറയുന്നു. പലപ്പോഴും തന്റെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസങ്ങളിലാണ് തനിക്കെതിരെയുള്ള കുപ്രചരണങ്ങള്‍ പരക്കുന്നതെന്നും, അതൊന്നും കേട്ട് തന്റെ ആരാധകര്‍ തന്നെ അവിശ്വസിക്കില്ലെന്നും, അതുവഴി തന്റെ ചിത്രങ്ങള്‍ പരാജയമാക്കാമെന്ന മോഹം ആര്‍ക്കും വേണ്ടെന്നും ദിലീപ് പറഞ്ഞു.

തന്നെ മോശക്കാരനായി ചിത്രീകരിക്കാനും, തന്റെ സിനിമകള്‍ മോശമാണെന്ന് പ്രചരിപ്പിക്കാനുമായി ചിലര്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണെന്നും, അവതാരവും വില്ലാളി വീരനും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നിര്‍മാതാക്കള്‍ക്ക് നഷ്ടം ഉണ്ടായി ട്ടില്ലെന്നും താരം പറയുന്നു. ഒപ്പം റിംഗ് മാസ്റ്ററും ശൃഗാരവേലനും നന്നായി ഓടിയ സിനിമകളായിട്ടും പലരും ഇത് പരാജയമാണെന്ന് അവകാശപ്പെടുന്നുന്ടെന്നും ദിലീപ് പറയുന്നു.