Share The Article

360078_Saudi-women-driving

[one_half][ads2][/one_half]

അങ്ങിനെ കാത്തിരുന്ന് കാത്തിരുന്ന് ആ അസുലഭ നിമിഷവും വന്നു ചേര്‍ന്ന്. അവസാനം നിബന്ധനകളോടെ സൌദിയില്‍ വനിതകള്‍ക്കും വാഹനം ഓടിക്കാനുള്ള നുവാദം ലഭിച്ചു. സൌദി ശൂറ കൌണ്‍സിലിന്റെ പ്രത്യേക നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ വാഹനം ഓടിക്കാന്‍ കഴിയുകയുള്ളൂ.. വാഹനമോടിക്കാന്‍ സ്ത്രീകള്‍ക്കു വയസ് 30 കഴിയണം, പരമ്പരാഗത വസ്ത്രമേ ധരിക്കാവൂ, മേക്കപ് പാടില്ല എന്നിങ്ങനെ നീളുന്നന്ന കുറച്ച് നിബന്ധനകള്‍ കൂടിയുണ്ട്.

വണ്ടിയോടിക്കണമെങ്കില്‍, അടുത്ത ബന്ധുവായ പുരുഷന്‍ ( ഭര്‍ത്താവോ പിതാവോ സഹോദരനോ മകനോ ആകാം), അവരുടെ അനുവാദം വേണം ( നഗരത്തിനുള്ളിലെ ചെറു യാത്രകള്‍ ഒറ്റയ്ക്കായാലും കുഴപ്പമില്ല).വാരാന്ത്യ ദിനങ്ങളായ വ്യാഴവും വെള്ളിയും ഉച്ചമുതല്‍ രാത്രി എട്ടു വരെയും പ്രവൃത്തി ദിവസങ്ങളായ ശനി മുതല്‍ ബുധന്‍ വരെ രാവിലെ ഏഴുമുതല്‍ രാത്രി എട്ടു വരെയുമേ വാഹനം ഉപയോഗിക്കാന്‍ പാടുള്ളൂ. വനിതകള്‍ക്കായി പ്രത്യേകം വനിത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഒരു സെല്‍ പ്രവര്‍ത്തിക്കും. പുരുഷന്മാരായ ഒഫീസര്‍മാരോട് ആശയവിനിമയം നടത്താന്‍ പാടുള്ളതല്ല, അങ്ങിനെ ചെയ്യുന്ന പക്ഷം കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടി വരും.

ഈ പുതിയ തീരുമാനത്തിലുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ..