Share The Article

16army1-(1)

ഇന്ത്യന്‍ സൈനികര്‍ വാട്ട്‌സ് ആപ്പ് ഉപയൊഗിക്കുന്നത് നിയന്ത്രിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. സൈനികരുടെ ആത്മവീര്യം കെടുത്തുന്ന രീതിയിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉദ്ദേശ്യശുദ്ധിയെ വെല്ലുവിളിക്കുന്ന രീതിയിലുമുളള വാട്‌സ്ആപ് മെസേജുകളെ തുടര്‍ന്നാണ് തീരുമാനം. ബുധ്ഗാം വെടിവയ്പിനും മോഡിയുടെ കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷമാണ് ഇത്തരത്തിലുള്ള മെസേജുകള്‍ വ്യാപിക്കുന്നതായി പ്രമുഖ വാര്‍ത്താ ചാനല്‍ പറയുന്നു

ഇന്ടര്‌നെടിലൂടെയുള്ള ശത്രുക്കളുടെ മനഃശാസ്ത്രപരമായ ആക്രമണമാണിതെന്നാണ് സൈനിക മേധാവികളുടെ വിലയിരുത്തല്‍. വാട്‌സ്ആപ് വാട്ട്‌സാപ്പ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുക ദുഷ്‌കമായാതിനാല്‍ അവര്‍ക്കിത് സുരക്ഷിതമാണ്. ഇത്തരത്തിലുള്ള മെസേജുകള്‍ സൈന്യത്തിടയില്‍ നിന്നല്ല പ്രചരിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചിട്ടുണ്ട്

ബുധ്ഗാമില്‍ രണ്ടു പ്രദേശവാസികള്‍ വെടിയേറ്റു മരിക്കാനിടയായ സംഭവത്തെ കുറിച്ചുളളതാണ് ഒരു സന്ദേശം. മോഡി സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടര്‍ന്നാണ് ഇത് പ്രചരിക്കുന്നത്. തനിക്ക് രാഷ്ട്രീയ അജന്‍ഡയുണ്ടെന്നും പാര്‍ലമെന്റില്‍ ഭൂരിപക്ഷം അത്യാവശ്യമാണെന്നും മോഡി തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാല്‍ സൈന്യം ഒഴിവാക്കാവുന്ന ഒരു ആയുധം മാത്രമാണ് എന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.

ഉറി പ്രവിശ്യയില്‍ 11 പോലീസുകാരും സൈനികരും മരിച്ചതിനെ കുറിച്ചും സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് കമാന്‍ഡര്‍ ജനറല്‍ ഡിഎസ് ഹൂഡ ഉത്തരവിട്ടുണ്ട്. ഈ പ്രശ്‌നങ്ങളെ തുടര്‍ന്ന്! വാട്ട്‌സാപ്പ് ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം അനൌദ്യോഗികമായി ഏര്‍പ്പെടുത്തി കഴിഞ്ഞു