ഇന്ത്യന്‍ സൈനിക നീക്കത്തില്‍ സ്തംബ്ധരായി മ്യാന്‍മാറിലെ തീവ്രവാദികള്‍

10

aa

ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഇത്തരം ഒരു ആക്രമണം ആദ്യമായിട്ടാണെന്നാണ് പറയപ്പെടുന്നത്. വെറും മുക്കാല്‍ മണിക്കൂര്‍ മാത്രം നീണ്ടു നിന്ന ആക്രമണത്തില്‍ 100 തീവ്രവാദികളെ കൊന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ സൈനികരെ കൊന്നൊടുക്കിയ തീവ്രവാദികളെ തുരത്തി ഓടിയ്ക്കുകയായിരുന്നു ഇന്ത്യ. ഒടുവില്‍ അവര്‍ മ്യാന്‍മറിന്റെ മാളങ്ങളില്‍ ഒളിച്ചപ്പോള്‍ അതിര്‍ത്തി കടന്ന് ചെന്ന് അവരെ ആക്രമിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ തീവ്രവാദികളുടെ ക്യാമ്പ് അക്ഷരാര്‍ത്ഥത്തില്‍ സ്തംബ്ധരായത്രെ.

ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പകച്ചുപോയ തീവ്രവാദികള്‍ തിരിച്ച് ആക്രമിക്കാന്‍ പോലും ശ്രമിച്ചില്ല. ഒരു വെടിപോലും തീവ്രവാദികളുടെ ഭാഗത്ത് നിന്ന് ഉതിര്‍ത്തില്ലെന്നാണ് സോഴ്‌സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സംഘത്തിലെ ആര്‍ക്കും പരിക്കേല്‍ക്കുക പോലും ചെയ്തില്ല. എന്നാല്‍ ആറ് തീവ്രവാദികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിര്‍ത്തി കടന്ന് ആക്രമണം നടത്തി വിജയിച്ച ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങള്‍ സുരക്ഷിതരായി തിരിച്ചെത്തി.

Write Your Valuable Comments Below