ഇന്ത്യയിലെ പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍ !

newവൃത്തിയില്ലായ്മ പലപ്പോഴും ഇന്ത്യയില്‍ പലതരം രോഗങ്ങള്‍ക്കും പകര്‍ച്ച വ്യാധികള്‍ക്കും ചിലപ്പോള്‍ മാറാരോഗങ്ങള്‍ക്കു തന്നെയും ഇട വരുത്താറുമുണ്ട്.

ഇതില്‍ പ്രധാനപെട്ട ചില അസുഖങ്ങളെ ഇവിടെ പരിചയപ്പെടാം…

വയറിളക്കം

വൃത്തിയില്ലാത്ത ചുറ്റുപാടുകളും ഭക്ഷണവുമെല്ലാം വയറിളക്കത്തിനു കാരണമാകും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തിക്കളയുന്ന ഈ രോഗം പലപ്പോഴും മരണകാരണവുമാകാറുണ്ട്. ഈ രോഗത്തിന് വീട്ടുവൈദ്യങ്ങള്‍ പലതുണ്ടെങ്കിലും ഗുരുതരമാകുന്നതിനു മുന്‍പ് വൈദ്യസഹായം തേടേണ്ടതും അത്യാവശ്യമാണ്.

മലേറിയ

കൊതുകുകള്‍ ധാരാളം ഇന്ത്യയുടെ മിക്കവാറും ഭാഗങ്ങളില്‍ കണ്ടുവരുന്നു. ഇത് മലേറിയക്കിട വരുത്തുകയും ചെയ്യും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതും വൃത്തിഹീനമായ പൊതുസ്ഥലങ്ങളുമെല്ലാം കൊതുകള്‍ പെരുകുന്നതിന് ഇട വരുത്തും. വൃത്തിയുള്ള ജീവിതശൈലി പാലിയ്ക്കുകയെന്നതാണ് പരിഹാരം.

ഹെപ്പറ്റൈറ്റിസ്

ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയും ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ഒരു രോഗമാണ്. ഇതിനുള്ള വാക്‌സിനുകള്‍ എടുത്ത് ഈ രോഗത്തില്‍ നിന്നും രക്ഷ നേടാം.

എയ്ഡ്‌സ്

എയ്ഡ്‌സ് അഥവാ എച്ച്‌ഐവി ബാധിതരും ഇന്ത്യയില്‍ കൂടുതലാണ്. സുരക്ഷിതമല്ലാത്ത സെക്‌സ്, രോഗബാധിതരുടമായുള്ള ശാരീരിക സമ്പര്‍ക്കം, ഇത്തരം രോഗികളില്‍ ഉപയോഗിക്കുന്ന സിറിഞ്ച്, എച്ച്‌ഐവി ടെസറ്റുകള്‍ ചെയ്യാതെ രക്തദാനം സ്വീകരിയ്ക്കുക തുടങ്ങിയവയെല്ലാം ഇതിന് കാരണമാകുന്നു.

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങളും ഇന്നത്തെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. ഹൈപ്പോ, ഹൈപ്പര്‍ എന്നിങ്ങനെ രണ്ടുതരം തൈറോയ്ഡുകളുമുണ്ട്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്.