Share The Article

10

ഇതൊക്കെ ഇന്ത്യയില്‍ മാത്രമേ നടക്കുകയുള്ളൂ. അല്ലെങ്കില്‍ ഇന്ത്യയില്‍ മാത്രമേ ഇതൊക്കെ കാണാന്‍ സാധിക്കുകയുള്ളൂ അതും അല്ലെങ്കില്‍ ഈ പറയുന്ന കാര്യങ്ങള്‍ നമ്മുടെ ഇട്ടവട്ടത് മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന വച്ചനങ്ങള്‍, അല്ല വിശ്വാസങ്ങളാണ്.!

ഇന്ത്യ എന്ന മഹാരാജ്യത്തില്‍ അങ്ങ് കാശ്മീര്‍ മുതല്‍ ഇങ്ങ്കന്യാകുമാരി വരെ ഈ വിശ്വാസങ്ങള്‍ എല്ലാം ഒന്നാണ്. നാടും വീടും ഭാഷയും കുലവും ഒക്കെ വ്യതസ്തമാണെങ്കിലും ഈ വിശ്വാസങ്ങള്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് എല്ലാം ഒരുപോലെയാണ്….

പെണ്‍കുട്ടിക്ക്25 വയസ്സ് കഴിഞ്ഞിട്ടും കല്യാണം ആയില്ലെങ്കില്‍ കഥകള്‍ വന്നു തുടങ്ങും. എവിടെയോ എന്തോ പ്രശ്നമുണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞു തുടങ്ങും. ആണുങ്ങളുടെ കാര്യത്തില്‍ ഇത് ഒരു 30 വയസ്സ് വരെ പോകും.!

സയന്‍സ്( ശാസ്ത്രം) പഠിക്കാത്ത കുട്ടികള്‍ ഇന്ത്യയില്‍ മണ്ടന്മാരാണ്. ഇവിടെ ഒന്നുകില്‍ എഞ്ചിനീയര്‍ അല്ലെങ്കില്‍ ഡോക്ടര്‍…ഇത് രണ്ടുമാകാന്‍ അല്ല നിങ്ങള്‍ പഠിക്കുന്നത് എങ്കില്‍ നിങ്ങള്‍ ഒരു മണ്ടനാണ്.!

നമുക്ക് വെളുത്ത് ഇരിക്കുന്നവര്‍ മാത്രമാണ് സുന്ദരന്മാരും സുന്ദരികളും…(കഷ്ടം തന്നെ.!)

ഇംഗ്ലീഷ് പറയുന്നവനെ അംഗീകരിക്കാനും ആദരിക്കാനും നമുക്ക് ഭയങ്കര തിടുക്കമാണ്. ഒരുത്തന്‍ ഇംഗ്ലീഷില്‍ രണ്ട് വരി പറഞ്ഞാല്‍ പിന്നെ അദ്ദേഹം ആ നാട്ടിലെ സ്റ്റാര്‍ ആണ്.

വണ്ടി തോന്നും പോലെ തോന്നുന്ന രീതിയില്‍ ഓടിച്ച ശേഷം ഇതിനു അപ്പോള്‍ വായില്‍ വരുന്ന ഒരു ന്യായം പറയാന്‍ സാധിക്കുന്ന ഒരേ ഒരു രാജ്യമാണ് ഇന്ത്യ.

ശാസ്ത്രത്തെ ചോദ്യം ചെയ്യാന്‍ നമുക്ക് ഒരു മടിയുമില്ല. എന്നാല്‍ ഇതിന്റെ ഒപ്പം അന്തവിശ്വാസങ്ങളില്‍ കടിച്ചു തൂങ്ങി കിടക്കാനും നമ്മള്‍ തയ്യാറാണ്.

രൂപം കൊണ്ടോ ഭാവം കൊണ്ടോ ഒരാള്‍ വ്യത്യസ്തനായ അല്ലെങ്കില്‍ വിരൂപനായ ആണെങ്കില്‍ അവരെ മാറ്റി നിര്‍ത്താനും കുറ്റം പറയാനും നമ്മളെപോലെ വേറെ ഒരു രാജ്യക്കാര്‍ക്കും കഴിവില്ല എന്ന് പറയുന്നതില്‍ നമ്മള്‍ തന്നെ ലജ്ജിക്കണം.

പ്രായം കൊണ്ട് മൂത്തവര്‍ എന്ത് മണ്ടത്തരം പറഞ്ഞാലും അതു കണ്ണും കാതും അടച്ചു കേട്ട് അതിനനുസരിച് പ്രവര്‍ത്തിക്കുകയെന്നതാണ് ഒരു നല്ല ഇന്ത്യന്‍ യുവാവ് അല്ലെങ്കില്‍ യുവതിയുടെ ലക്ഷണം.! ഒരിക്കല്‍ ചോദ്യം ചെയ്തു പോയാല്‍ അതു മാഹാപരാധമായി മാറും, അങ്ങനെ ചിത്രികരിക്കപ്പെടും.!

ഇവിടെ എല്ലാത്തിനും മുകളില്‍ വരുന്നത് സര്‍ക്കാര്‍ ജോലിയാണ്. ഫേസ്ബുക്ക് നിങ്ങളുടെ പേരില്‍ എഴുതി തന്നു എന്ന് പറഞ്ഞാല്‍ പോലും പെണ്ണ് കിട്ടാത്ത നാട്ടില്‍ ഞാന്‍ സര്‍ക്കാര്‍ ആപ്പീസിലെ പിയൂണ്‍ ആണ് എന്ന് പറഞ്ഞു ചേര്‍ന്നാല്‍ പെണ്ണ് കിട്ടും.!

ഇവിടത്തെ കുറ്റകൃത്യങ്ങള്‍ എല്ലാം ചെയ്യുന്നത് പാവപ്പെട്ട ചെറുകിട തൊഴിലാളികളും ദിവസം കൂട്ടി മുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന താഴെക്കിടയിലെ മനുഷ്യരുമാണ്. അവരുടെ ഈ അവസ്ഥ ചിലര്‍ മുതല്‍ എടുക്കുന്നു, ചിലര്‍ അവരെ കരുവാക്കുന്നു.

ഇനി പ്രാധാനപ്പെട്ട ഒരു ന്യൂജനറേഷന്‍ വിശ്വാസം..അതായത് നിങ്ങള്‍ ഒരു യുവാവ് ആണെങ്കില്‍ നിങ്ങള്‍ ഒരു പൊതു സ്ഥലത്ത് ചെന്ന് ചുമ്മാ നില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ ഒരു വായി നോക്കിയാണ്. അവിടെയുള്ള പെണ്‍കുട്ടികളെ വായി നോക്കി ശല്യപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്…!!!!

 

2 2

 

3 (1)

6 (1)

14

free upload image