Share The Article

new1

ഇതുവരെ ബംഗ്ലാദേശില്‍ ഉല്ലാസയാത്രയ്ക്ക് എന്ന പോലെ പോയി അടിച്ചുതകര്‍ത്ത് വരിക എന്നതായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിപാടി.

പക്ഷെ ബംഗ്ലാ പഴയ ബംഗ്ലാ അല്ല എന്നാ തിരിച്ചറിവുമായി ഐപിഎല്‍ കഴിഞ്ഞു വിശ്രമത്തിന് നില്‍ക്കാതെ സകല സന്നാഹങ്ങളുമായി പോയിട്ടും 4 ദിവസത്തിനിടയില്‍ ഇന്ത്യ 2 കളി തോറ്റു. ചരിത്രത്തില്‍ ആദ്യമായി പരമ്പര കൈവിട്ടു.

ഇന്ത്യ എന്ത് കൊണ്ട് തോറ്റു എന്നാ ചര്‍ച്ചകള്‍ ഒരു വശത്ത് സജീവമാണ്. ധോണി രാജി വയ്ക്കണം എന്നതില്‍ തുടങ്ങി ഐപിഎല്‍ നിര്‍ത്തണം എന്ന് വരെ വാദങ്ങള്‍ ഉയരുന്നു…

പക്ഷെ ശരിക്കും എന്ത് കൊണ്ടാ ഇന്ത്യ തോറ്റത്?

1. രണ്ട് കളിയിലും ധോണിയുടെ ടീം സെലക്ഷനും കളിയും മോശമായിരുന്നു. ആകെ ഡിഫൻസീവ് മൂഡിലായിരുന്നു ധോണി.

2. ബംഗ്ലാദേശിനെ എളുപ്പത്തില്‍ കളിച്ച് തോല്‍പിക്കാം എന്ന ആത്മവിശ്വാസമായിരുന്നു ഇന്ത്യയ്ക്ക്. എന്നാല്‍ അതിനും മാത്രമുള്ള കളിയൊന്നും ഇന്ത്യ കളിച്ചില്ല

3. തങ്ങളെക്കാള്‍ കുറഞ്ഞവരോടാണ് കളിക്കുന്നത് എന്ന തരത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ശരീര ഭാഷ. എന്നാല്‍ ബംഗ്ലാദേശാകട്ടെ, ലോകകപ്പ് ക്വാര്‍ട്ടറിലെ തോല്‍വിക്ക് പകരം വീട്ടാനായി മരിച്ചുകളിച്ചു.

4. വിരാട് കോലിയെ ബാറ്റിംഗ് നിര അമിതമായി ആശ്രയിക്കുന്ന കാഴ്ചയാണ് ബംഗ്ലാദേശില്‍ കണ്ടത്. രണ്ട് ഏകദിനത്തിലും കോലി പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിംഗിന്റെ താളം തെറ്റി.