ഇന്ത്യ ഇത്തവണത്തെ ലോകകപ്പ് നേടും : ഇതാ 4 കാരണങ്ങള്‍

BN-GY936_iworld_M_20150215233001

പ്രതിരോധത്തിലാണ് ലോകകപ്പിനായി ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ അഡ്‌ലെയ്ഡിലെ പാകിസ്താനെതിരായ ഉജ്ജ്വല വിജയത്തിലൂടെ ടീം ഫുള്‍ സ്വിങ്ങ് കണ്ടെത്തിയിരിക്കുന്നു. അങ്ങനെ ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാനെതിരെ തോല്ക്കാതിരിക്കാന്‍ ഇന്ത്യക്ക് വീണ്ടും കഴിഞ്ഞു. മാര്‍ച്ചവസാനത്തോടെ ഇന്‍ത്യ കപ്പ് ഉയര്‍ത്തുമെന്ന് തെളിയിക്കുന്ന 5 കാരങ്ങളാണ് ചുവടെ.

1, കോഹ്‌ലി

ഒറ്റവാക്കില്‍ കോഹ്‌ലി. 26 വയസുള്ള ഈ ദില്ലിക്കാരന്‍ ക്രിക്കറ്റിലെ ഡേവിഡ് ബെക്കാമാണ്, പക്ഷേ ഇംഗ്ലീഷ് കറുത്ത കുതിരയല്ല, മറിച്ച ഒരു മികച്ച ടീമിന്റെ വലിയ ടൂര്‍ണമെന്റുകളിലെ തുറുപ്പ് ചീട്ടാണ്. ബെക്കാമിനും അദ്ദേഹത്തിന്റെ ടീമിനും ഒരിക്കല്‍ പോലും ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. വലിയ ടൂര്‍ണമെന്റുകളിലൊന്നും വിജയിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല.

2, വിരാട് കോഹ്‌ലി

രണ്ടുവാക്കില്‍ വിരാട് കോഹ്‌ലി. ഒരു ടീമിനും ഒരാളെ മാത്രം ആശ്രയിച്ച് മിൂന്നോട്ട് പോകാനാകില്ല, പ്രത്യേകിച്ച് ഒരു ലോകകപ്പില്‍. ഞയറാഴ്ചത്തെ പോലെ കോഹ്ലി നന്നായി കളിക്കുകയാണെങ്കില്‍ ഇന്ത്യക്ക് അത് ഗുണകരമാകും. സ്വന്തം സ്‌കോറിംഗ് മാത്രമല്ല, റ്റീം അംഗങ്ങളെയും സ്പിരിറ്റ് ഉയര്‍ത്തുവാന്‍ കോഹ്ലിക്ക് കഴിഞ്ഞു. എതിര്‍ ടീമിനെതിരെ നാശം വിതയ്ക്കുവാന്‍ കോഹ്ലിക്ക് കഴിഞ്ഞു. ഒരു മികച്ച ടീമിന് എതിരാളികളെ ക്ഷതമേല്പ്പിക്കുന്ന താരങ്ങളുണ്ടാകുക തന്നെ വേണം.

3, നോ സച്ചിന്‍ ടെണ്ടുല്ക്കര്‍

അതെ, സച്ചിന്‍ക്രിക്കറ്റ് ദൈവം തന്നെ. ഇപ്പോഴും മികച്ച കളിക്കാരന്‍ തന്നെ. പക്ഷേ അദ്ദേഹം റിട്ടയര്‍ ചെയ്തിരിക്കുന്നു. സച്ചിനെ കുറിച്ചുള്ള ചോദ്യശരങ്ങളില്‍ നിന്ന് ഒഴിവായി കളിയില്‍ ശ്രദ്ധിക്കാന്‍ താരങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നത്ശുഭ സൂചനായാണ്.

4, ആരാധകര്‍

ലോകകപ്പ് ആതിഥേയരായ ന്യൂസിലാന്റും, ഓസ്‌ട്രേലിയയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ എത്തുന്നത് ഇന്ത്യക്ക് വേണ്ടിയാണ്. സ്വാമി ആര്‍മിയെപോലുള്ള ആയിരക്കണക്കിന് ആരാധകര്‍ ടീമിലെ 12മനായി മാറുന്നു. നന്നായി കളീകുമ്പോഴും, കളി മോശമാകുമ്പോഴും, എന്തിന് ഓരോ സിംഗിളിന് പോലും അവര്‍ ഡാന്‍സ് ചെയ്ത് കൊണ്ടേയിരിക്കുന്നു.

SHARE