ഇന്‍വേര്‍സ് – ഷോര്‍ട്ട് ഫിലിം

Untitled-1

യുവസംവിധായകരില്‍ പ്രമുഖനായ വിനീത് ചാക്യാരുടെ ആവിഷ്കാരഭംഗിയില്‍ ഇതള്‍ വിരിഞ്ഞ പുതിയ ഷോര്‍ട്ട് ഫിലിമാണ്‌ ഇന്‍വേര്‍സ്. മൂകയായ ഒരു കുഞ്ഞിന്റെയും അവളുടെ മനോവിചാരങ്ങളുടെയും കഥപറയുകയാണ് ഈ ഷോര്‍ട്ട് ഫിലിം. രചന നാരായണന്‍ കുട്ടി, പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഷോര്‍ട്ട് ഫിലിം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ശ്രീരാജ് രവീന്ദ്രന്‍ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിന്‍റെ സംഗീതം വിനയ് ജോണ്‍ കൈകാര്യം ചെയ്യുന്നു. നഗരത്തിന്റെ തിരക്കുകളിലെ സാധാരണക്കാരുടെ ജീവിതത്തില്‍ സംഭവിക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയോരുക്കിയ ഈ ഷോര്‍ട്ട് ഫിലിം കാണാന്‍ മറക്കരുത്.