Share The Article

Untitled-1

മഞ്ജു വാരിയരുടെ തിരിച്ചു വരവ് മലയാള സിനിമയുടെ ഭാഗ്യമല്ല മറിച്ചു ബാധ്യതയാണ് എന്നാണ് സംവിധായകന്‍ വേണുവിന്റെ അഭിപ്രായം. അവരെപോലെ ഒരു നടിക്ക് വേണ്ട വേഷം ഉണ്ടാക്കുകയെന്നത് അത്ര എളുപ്പം അല്ലെന്നും അത്  മലയാള സിനിമയുടെ ബാധ്യത ആയി മാറി കൊണ്ടിരിക്കുകയാണ് എന്നും വേണു പറഞ്ഞു.

മഞ്ജുവിനെ പോലെ ഇത്രയും കഴിവുള്ള ഒരു നായികയെ ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ മലയാള സിനിമയ്ക്ക് സാധിക്കില്ലയെന്നും  ഇത്രയധികം അഭിനയത്തില്‍ കഴിവുള്ള ഒരാളെ കൃത്യമായി ഉപയോഗിക്കാന്‍ ഇന്നത്തെ സിനിമയ്ക്ക് സാധിക്കില്ലയെന്നും വേണു അഭിപ്രായപ്പെട്ടു.

മഞ്ജു വാര്യര്‍ക്ക് വേണ്ടി ആളുകള്‍ കഥയുണ്ടാക്കാന്‍ തയ്യാറാകുന്ന കാലത്താണ് സിനിമയില്‍ നിന്നും വിടപറഞ്ഞ് മഞ്ജു പോയത്. ഇപ്പോള്‍ തിരിച്ചു വരുമ്പോഴും മഞ്ജുവിനു വേണ്ടി തിരകഥ എഴുതാനാണ് നമ്മള്‍ ശ്രമിക്കുന്നത്.