0 Shares 89 Views

ഇരട്ട ഡിസ്പ്ലേയുമായി റഷ്യന്‍ നിര്‍മ്മിതഫോണ്‍, യൊട്ട വരുന്നു..!

Untitled-1

റഷ്യന്‍ കമ്പനിയായ യോട്ടയുടെ ഇരട്ട ഡിസ്‌പ്ലേയുള്ള ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലുമെത്തുന്നു.

ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയായിരിക്കും യോട്ടയുടെ ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എത്തുകയെന്നാണ് സൂചന. ഫ്‌ളിപ് കാര്‍ട്ടില്‍ അടുത്തെയിടെ ഈ ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചതാണ് ഈ വാര്‍ത്ത ഇപ്പോള്‍ പ്രചരിക്കാന്‍ കാരണമായത്.

യോട്ട സി9660യ്ക്ക് 4.3 ഇഞ്ച് എച്ച്ഡി 720 പിക്‌സല്‍ ഫ്രണ്ട് ഡിസ്പ്‌ളേയും പിന്‍വശത്ത് 4.3 ഇഞ്ച് ഇ ഇങ്ക് ഡിസ്പ്‌ളേയുമാണുള്ളത്. 1.7GHz സ്‌നാപ് ഡ്രാഗണ്‍ ഡ്യുവല്‍ കോര്‍ പ്രോസസറും 2ജിബി റാമും 13 എംപി റിയര്‍ ക്യാമറയും 1 എംപി മുന്‍ ക്യാമറയുമാണിതിനുള്ളത്. ബാറ്ററി ഉപയോഗം വളരെ കുറവുമതി എന്നതാണ് ഈ ഐഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

മിസ്ഡ്‌കോള്‍, സമയം, മെസേജുകള്‍, ന്യൂസ് ഫീഡുകള്‍, കാലാവസ്ഥ, മാപ്പുകള്‍ തുടങ്ങിയവ നോക്കാന്‍ എപ്പോഴും ഓണായിക്കിടക്കുന്ന രണ്ടാമത്തെ സ്‌ക്രീന്‍ സഹായിക്കുന്നതാണ്.

Write Your Valuable Comments Below