ഇല്ല കണ്ണെ തണ്ണിക്ക് ഇന്നൊരു കളറു താന്‍.

അമ്മാ കൊഞ്ചം തണ്ണി.
അങ്കയെ ഇരിക്ക് കണ്ണെ.
ഇത് എന്ന തണ്ണി അമ്മാ.
നമ്മുടേതാ അതാ അവരുടേതാ .
അത്…..
അമ്മാ ഇന്ത ടാമെന്നാ എന്ന?.
പെരിയ ആറിലെ കല്ലാലെ പോട്ട അണയെടീ .
അപ്പടീന്ന കടലു മാതിരിയാ .
ആമാ .
എതുക്കമ്മാ അത് .
നമ്മ ഊരെല്ലാം ഇരിക്കലെയാ അങ്കെ തണ്ണി കൊടുക്കതുക്ക് കണ്ണെ .
അപ്പോത് അത് വെടിച്ചിടിച്ചെന്നാ നമ്മ ഊരെല്ലാം പോയിടുമാ.
ചേട്ടാവെയും കൊണ്ടു പോയിടുമാ അപ്പാവെ സുനാമി കൊണ്ടുപോയ മാതിരി.
അങ്കെയൊന്നും ആവാതെടീ ഇങ്കെ താന്‍ ആപത്തു നടക്കും.
അത് എപ്പടി അമ്മാ തണ്ണി നമക്കും ആപത്ത് ഇവര്‍ക്കും .
അങ്കെ വ്യവസായം പണ്ണണോന്നാ തണ്ണി വേണം ഇല്ലാന്നാ എല്ലാരുമേ എരന്തു പോയിടും .
അപ്പോത് ഇങ്കെ വെടിച്ചിടിച്ചനാ ഒന്നും ആവാതാതാ നമ്മളും ഇവര്‍കളും അപ്പാ പോയെടത്തിലേ പോകുമേ .
അത് പറ്വാ ഇല്ല കണ്ണെ .
അതെന്നാ അമ്മാ ഇങ്കെ ഉള്ളവര്‍കളുടെ രത്തത്തുക്ക് ഇന്നൊരു കളറാ .
ഇല്ല കണ്ണെ തണ്ണിക്ക് ഇന്നൊരു കളറു താന്‍ .