ഈ “ഏപ്രില്‍ ഫൂള്‍” എങ്ങനെയുണ്ടായിയെന്ന്‍ നിങ്ങള്‍ക്ക് അറിയാമോ?

1_april

എല്ലാ വര്‍ഷവും ഏപ്രില്‍ 1 നമ്മള്‍ വിഡ്ഢി ദിനമായി ആഘോഷിക്കുന്നു? അതെ അന്നേ ദിവസം നമ്മള്‍ എല്ലാവരെയും മണ്ടന്മാരാക്കാന്‍ പുതിയ പുതിയ നമ്പറുകളുമായിയാണ് കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുന്നത്. ഏപ്രില്‍ 1 അഥവാ ഏപ്രില്‍ ഫൂള്‍ എന്ന ഈ വിഡ്ഢി ദിനം എങ്ങനെയുണ്ടായി എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഇതിന്റെ കൃത്യമായ കാരണങ്ങള്‍ ഒന്നും ഒരാളും ഒരിടത്തും വ്യക്തമായി എഴുതി വച്ചിട്ടില്ല. എങ്കിലും അവിടെയും ഇവിടെയുമൊക്കെ പരക്കെ പ്രചാരമുള്ള ചില കഥകളും കാരണങ്ങളുമൊക്കെയുണ്ട്.

അതില്‍ ഒന്ന് എന്ന് പറയുന്നത് ഇങ്ങനെയാണ്…

1582 കാലഘട്ടത്തില്‍ ഫ്രാന്‍സില്‍ നടന്ന ഒരു വെറൈറ്റി കലണ്ടര്‍ പരിഷ്‌കരണമാണ് ഇന്നത്തെ ഏപ്രില്‍ ഫൂളില്‍ കലാശിച്ചത്. ആ കാലത്ത് അതായത് “45 B.C.യില്‍ ഫ്രാന്‍സ് അടക്കി ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ കൊണ്ടുവന്ന ജൂലിയന്‍ കലണ്ടറാണ് അതുവരെ എല്ലവന്മാരും പിന്തുടര്‍ന്ന് പോന്നത്. പക്ഷെ 1582ല്‍  അന്നത്ത മാര്‍പ്പാപ്പ പോപ്‌ ഗ്രിഗറി XIIIപഴയ കലണ്ടര്‍ ഒന്ന് പരിഷ്കരിച്ചു. എന്നിട്ട് ഒരു പേരും ആ കലണ്ടറിനു കൊടുത്തു,  ഗ്രിഗോറിയന്‍ കലണ്ടര്‍.!

പക്ഷെ ഈ പുതിയ കലണ്ടര്‍ വന്നപ്പോള്‍ വര്‍ഷത്തിന്റെ തുടക്കം ഏപ്രില്‍ നിന്നും ജനുവരിയിലേക്ക് മാറി. അതുവരെ ഏപ്രില്‍ 1ന് തുടങ്ങിയിരുന്ന പുതുവര്‍ഷം ആ കലണ്ടര്‍ വന്ന ശേഷം ജനുവരി ഒന്നിലേക്ക് മാറ്റി, അല്ല മാറി.!

അന്നത്തെ കാലത്ത് ഈ ടിവി റേഡിയോ മൊബൈല്‍ ഒന്നും ഇല്ലാലോ. അതുകൊണ്ട് തന്നെ ഈ പുതിയ കലണ്ടര്‍ നിലവില്‍ വന്നതും പുതുവത്സരം മാറ്റിയത് ഒന്നും ലോകം അറിഞ്ഞില്ല. മൊത്തം ലോകം അറിഞ്ഞു വന്നപ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ എടുക്കുകയും ചെയ്തു..!

അങ്ങനെ ആ കാലത്ത് കുറെപേര്‍ ജനുവരി 1നും വേറെ ചിലര്‍ ഏപ്രില്‍ 1നും പുതുവത്സരം ആഘോഷിച്ചു.  പുതിയ കലണ്ടര്‍ നിലവില്‍ വന്ന ശേഷവും ഏപ്രില്‍ 1ന് പുതുവത്സരം ആഘോഷിച്ച അവരെ ലോകം “മണ്ടന്മാര്‍” എന്ന് വിളിക്കാന്‍ തുടങ്ങി. അങ്ങനെ ഏപ്രില്‍ 1 ഈ വിഡ്ഢികളുടെ ദിനമായി ലോകവും ആഘോഷിക്കാന്‍ തുടങ്ങി…!

അങ്ങനെ ഏപ്രില്‍ 1 ഉണ്ടായി..!