ഈ നഗരങ്ങളില്‍ ഒരു ദിവസം ചിലവഴിച്ചാല്‍ നിങ്ങളുടെ പോക്കറ്റ് കീറും !

tumblr_mekfvvJOjK1qfvrzvo1_1280

ലോകത്തിലെ അഞ്ച് ചെലവേറിയ നഗരങ്ങള്‍. ജീവിത ചെലവുകള്‍ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന ഈ നഗരങ്ങളുടെ കണക്ക് പുറത്ത് വിട്ടിരിക്കുന്നത് ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിട്ടാണ്(ഇഐയു)…

 1. സൂറിച്ച്, സ്വിറ്റ്സര്‍ലാന്ഡ്

സ്വിറ്റ്സര്‍ലാണ്ടിലെ ഏറ്റവും വലിയ നഗരമാണ് സൂറിച്ച്. അതേ പോലെ ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ഥലവുമാണിത്. ഈ നഗരത്തില്‍ ഒരു ബിയറിന് ഏകദേശം 10 ഡോളറും, ഒരു സിനിമ ടിക്കറ്റിന് 20 ഡോളറും ചെലവ് വരും. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് എന്നതിനൊപ്പം ചെലവേറിയ രാജ്യവുമാണ് സ്വിറ്റ്സര്‍ലണ്ട്. ഇവിടം സന്ദര്‍ശിക്കുന്നത് ചെലവ് കുറഞ്ഞ ഒന്നായിരിക്കും എന്ന് കരുതേണ്ടതില്ല

2. ടോക്കിയോ, ജപ്പാന്‍

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായി കണക്കാക്കപ്പെട്ടിരുന്ന ടോക്കിയോ ഇന്ന് രണ്ടാം സ്ഥാനത്താണുള്ളത്. ഈ നഗരത്തില്‍ ഒരു ഡസണ്‍ മുട്ടയ്ക്ക് ഏകദേശം 7 ഡോളറോളം വില നല്കേണ്ടി വരും. ഒരു ക്യാന്‍ സോഡയ്ക്ക് ഏകദേശം 2 ഡോളര്‍ വിലവരും. ഈ നഗരത്തില്‍ ജീവിതച്ചെലവും അതോടൊപ്പം ജീവിത നിലവാരവും വളരെ ഉയര്‍ന്നതാണ്.

3. ജെനീവ, സ്വിറ്റ്സര്‍ലാന്ഡ്

സ്വിറ്റ്സര്‍ലണ്ടിലെ രണ്ടാമത്തെ പ്രശസ്തമായ നഗരമാണ് ജെനീവ. മ്യൂസിയം, കെട്ടിടങ്ങള്‍, പാരമ്പര്യം, ആചാരമര്യാദകള്‍ എന്നിവയാല്‍ യൂറോപ്പിലെ ഒരു പ്രിയപ്പെട്ട സന്ദര്‍ശന കേന്ദ്രമാണിവിടം. ചെലവ് കുറഞ്ഞ താമസസൗകര്യം, ഭക്ഷണം എന്നിവ ഇവിടെ ലഭിക്കുക എളുപ്പമല്ല. മറ്റൊരു കാര്യം ജീവിക്കാന്‍ അനുയോജ്യമായ ലോകത്തിലെ മികച്ച എട്ട് നഗരങ്ങളിലൊന്നാണ് ഇതെന്നതാ​ണ്.

4. നാഗോയ, ജപ്പാന്‍

ജപ്പാനിലെ രണ്ടാമത്തേതും, ലോകത്തിലെ നാലാമത്തേതുമായ ചെലവേറിയ നഗരമാണിത്. പസിഫിക് തീരത്ത് സെന്‍ട്രല്‍ ഹൊന്‍ഷുവിലുള്ള ഈ നഗരം ഒരു വാഹന നിര്‍മ്മാണ കേന്ദ്രമാണ്. ജപ്പാനിലെ 50 ശതമാനത്തോളം വാഹനങ്ങളും നിര്‍മ്മിക്കപ്പെടുന്നത് ഇവിടെയാണ്. നാഗോയയില്‍ ഒരു സോഡക്ക് 1.50 ഡോളറും, ഒരു ബിയറിന് 11 ഡോളറും വിലവരും.

(തുടരും…)